Thursday, 12 November 2026 About Us · Contact Us

മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി, അറസ്റ്റ് പാടില്ല

Nehru Who Destroyed The Country Was A Muslim And Would Have - രാജ്യത്തെ നശിപ്പിച്ച നെഹ്‌റു മുസൽമാൻ, അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു: വിചിത്ര വാദവുമായി പിസി ജോർജ്
രാജ്യത്തെ നശിപ്പിച്ച നെഹ്‌റു മുസൽമാൻ, അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു: വിചിത്ര വാദവുമായി പിസി ജോർജ്

മുസ്ലിം വിരുദ്ധ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 25ലേക്ക് മാറ്റി. അതുവരെ പിസി ജോർജിന്റെ അറസ്റ്റ് കോടതി തടഞ്ഞു. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. ചാനൽ ചർച്ചയുടെ വീഡിയോയുടെ ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു ജനുവരി ആറിന് ചാനൽ ചർച്ചക്കിടെയാണ് പിസി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു പരാമർശം. മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് ആരോപിച്ചു. പിസി ജോർജിനെതിരെ ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതോടെ പിസി ജോർജ് മാപ്പ് പറഞ്ഞ് രംഗത്തുവന്നിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി