മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മുസ്ലം വിരുദ്ധ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജനുവരി 18 വരെ നേരത്തെ പിസി ജോർജിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജനുവരി ആറിന് ചാനൽ ചർച്ചക്കിടെയാണ് പിസി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത് ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു പരാമർശം. മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് ആരോപിച്ചു പിസി ജോർജിനെതിരെ ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതോടെ പിസി ജോർജ് മാപ്പ് പറഞ്ഞ് രംഗത്തുവന്നിരുന്നു.

Tags

Share this story