ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ധർമടം സ്വദേശി ആദിത്യന് ഗുരുതരമായി പരുക്കേറ്റു. ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ധർമടത്ത് ആർഎസ്എസ് നിർമിക്കുന്ന പുതിയ സേവാ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം സേവാ കേന്ദ്രം ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്നാണ് ആരോപണം. ഇത് തടഞ്ഞതിനെ തുടർന്നാണ് ആദിത്യന് നേരെ ആക്രമണം നടന്നത്. ആദിത്യനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു വലത് കൈക്ക് പരുക്കേറ്റ ആദിത്യൻ തലശ്ശേരിയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയദേവ്, അതുൽ പവിത്രൻ, മിഥുൻ, സായി കിരൺ, സജേഷ്, അശ്വിൻ അശോക് എന്നിവർക്കെതിരെയാണ് കേസ്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
