ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച സംഭവം; മലപ്പുറത്ത് ബസ് തടഞ്ഞ് ഓട്ടോ ജീവനക്കാരുടെ പ്രതിഷേധം
Mar 7, 2025, 15:12 IST
മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിക്കുന്നത്. തിരൂർ-മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചതിനെ തുടർന്നാണ് മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ലത്തീഫിന് മർദനമേറ്റത്. ചികിത്സക്കായി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഓട്ടം പോയി തിരിച്ചുവരുന്നതിനിടെ വഴിയിൽ നിന്ന് അബ്ദുൽ ലത്തീഫിന്റെ ഓട്ടോയിൽ യാത്രക്കാർ കയറിയിരുന്നു പിന്നാലെ വന്ന സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ തടഞ്ഞ് ഇത് ചോദ്യം ചെയ്തു. പിന്നാലെയായിരുന്നു വാക്കേറ്റവും മർദനവും. സംഭവത്തിൽ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
