ഏറ്റുമാനൂരിന് സമീപം റെയിൽവേ ട്രാക്കിൽ രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
കോട്ടയം ഏറ്റുമാനൂരിന് അടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20നാണ് ട്രെയിൻ ഇതുവഴി കടന്നുപോയത്. ഈ സമയത്ത് മൂന്ന് പേർ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് വിവരം അടുത്തുള്ള സ്റ്റേഷനിൽ അറിയിച്ചു. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 10, 15 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണെന്നാണ് സംശയം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
