Thursday, 12 November 2026 About Us · Contact Us

വാരിയെല്ലുകൾ ഒടിഞ്ഞു, ശരീരത്തിലാകെ ക്ഷതം; ജ്വല്ലറി ഉടമയുടെ മരണത്തിൽ ദുരൂഹതയേറുന്നു

Broken Ribs Injuries All Over The Body The Death Of The - വാരിയെല്ലുകൾ ഒടിഞ്ഞു, ശരീരത്തിലാകെ ക്ഷതം; ജ്വല്ലറി ഉടമയുടെ മരണത്തിൽ ദുരൂഹതയേറുന്നു

ആലപ്പുഴ മുഹമ്മദയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നും ശരീരത്തിൽ പലയിടങ്ങളിലായി പരുക്കേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന്റെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണ്. ഇടത്തെ കാൽമുട്ടിന് താഴെ പരുക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട് ഈ പരുക്കുകളുണ്ടായത് മരണത്തിന് 24 മണിക്കൂർ മുമ്പ് തന്നെയാണ്. ഫെബ്രുവരി 8നാണ് രാധാകൃഷ്ണൻ മരിച്ചത്. തൊടുപുഴ സ്വദേശിയായ ശെൽവരാജ് എന്നയാൾ പെരിന്തൽമണ്ണയിൽ നിന്നും മോഷ്ടിച്ച 21 പവൻ സ്വർണം രാധാകൃഷ്ണന്റെ രാജി ജ്വല്ലറിയിലാണ് വിറ്റത്. ഇത് കണ്ടെത്തുന്നതിനായി പോലീസ് ശെൽവരാജുമായി ജ്വല്ലറിയിൽ എത്തുകയായിരുന്നു രാധാകൃഷ്ണനെയും മകനെയും വിളിപ്പിച്ച് തെളിവെടുക്കുന്നതിനിടെ ജ്വല്ലറിയിൽ സൂക്ഷിച്ച വിഷമെടുത്ത് രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ രാധാകൃഷ്ണന്റെ ശരീരത്തിന്റെ പിൻഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ലുകൾക്ക് പരുക്കേറ്റത് സിപിആർ നൽകിയപ്പോൾ സംഭവിച്ചതാകാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

4 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

5 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

5 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

7 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

7 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

8 മണിക്കൂർ മുൻപ്