ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും; മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്
ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും. ആശ വർക്കർമാർക്ക് പിന്തുണയുമായി മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സർക്കുലർ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കത്തിച്ച് പ്രതിഷേധിക്കും കലക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. ആശമാർക്ക് സ്ഥിരനിയമനം നൽകണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തുടർച്ചയായി അഞ്ച് വർഷം സേവനം പൂർത്തീകരിച്ചവർക്ക് ഏതെങ്കിലും തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്നാണ് ആവശ്യം അതേസമയം സമരത്തെ നേരിടാൻ സർക്കാർ ബദൽ മാർഗം ഏർപ്പെടുത്തും. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പ് വരുത്താൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
