വയനാട് ദുരന്തത്തിൽ നിർണായക തീരുമാനം; കാണാതായവരെയും മരിച്ചവരായി കണക്കാക്കും
Jan 14, 2025, 11:29 IST
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. തുടർ നടപടിക്കായി പ്രാദേശിക സമിതിയും സംസ്ഥാനതല സമിതിയും രൂപീകരിക്കും. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരന്തബാധിതരുടെ ആവശ്യമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിടും ഇനിയും 32 പേരെയാണ് കണ്ടെത്താനുള്ളത്.
