Saturday, 14 November 2026 About Us · Contact Us

പിണറായിക്കെതിരായ ഇ ഡി കത്തില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ല; നിയമപരമായി മാത്രം നീങ്ങി: മുഖ്യമന്ത്രി വിഡി സതീശൻ

Plan To Implement Disaster Management Capacity In Kerala Cm - വിഡി സതീശൻ
കേരളത്തിൽ ദുരന്തനിവാരണ ശേഷി വർധിപ്പിക്കാൻ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പിണറായി വിജനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്തിലും കോടതി പരാമര്‍ശങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി കത്ത് നല്‍കിയെങ്കിലും കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ധൃതി കാണിച്ചില്ലെന്നും ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യം വച്ച് പെരുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായ വഴിയിലൂടെയാണ് സര്‍ക്കാര്‍ നീങ്ങിയത്. കേസില്‍ എഫ്‌ഐആര്‍ ഇടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ നിയമവശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലളിതകുമാരി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് യുപി വിധി കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ചാടിക്കയറി ഇതില്‍ ഒന്നും ചെയ്യാന്‍ തയ്യാറായിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടേ എന്നായിരുന്നു മുമ്പും ഇപ്പോഴും നിലപാട്. ഡയറിയില്‍ കുറിച്ച് വച്ചതിനൊന്നും കേസെടുക്കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്നണിയില്‍ കൂടിയാലോചനയില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. പരിചയ സമ്പന്നര്‍ മന്ത്രിസഭയിലുണ്ട്. എല്ലാവരുമായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കും. ദൈനംദിന കാര്യങ്ങള്‍ അങ്ങനെ ചെയ്യാനാകില്ല. തന്റെ ശൈലി ഇതുതന്നെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് വിശദീകരണം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

12 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

13 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

14 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്