വിദ്വേഷ പരാമർശ കേസ്: പി സി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചു

വിദ്വേഷ പരാമർശം നടത്തിയ കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. യൂത്ത് ലീഗാണ് പരാതി നൽകിയത് ഇന്ത്യയിലെ മുസ്ലീങ്ങളാകെ മതവർഗീയവാദികളാണെന്നും മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പിസി ജോർജ് മാപ്പ് പറഞ്ഞും രംഗത്തുവന്നിരുന്നു.

Tags

Share this story