ഹൈക്കമാൻഡിന്റെ കർശന നിർദേശം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ജനുവരി 19ന് ചേരും
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19ന് ചേരും. നേരത്തെ നിശ്ചയിച്ചിരുന്ന യോഗം നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവസാന നിമിഷം മാറ്റിയിരുന്നു. എന്നാൽ ഹൈക്കമാൻഡ് ഇടപെടലോടെയാണ് വീണ്ടും യോഗം ചേരുന്നത് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് 12ന് നടക്കേണ്ടിയിരുന്ന യോഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു യോഗത്തിൽ പങ്കെടുക്കാനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം യോഗം മാറ്റിവെച്ചതിൽ ദീപദാസ് മുൻഷി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
