പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും അനുമതിയില്ലാതെ സ്ഥിരമായോ താത്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യാനുള്ള സർക്കാർ നയം ആറ് മാസത്തിനകം രൂപീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു കൊടിമരങ്ങളില്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ കുറവാണ്. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും കൊടിമരങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്നു. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ അപകടങ്ങൾക്കും വഴി വെക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച സർക്കുലർ നൽകണം. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
