കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കരുവന്നൂർ, കണ്ടല സർവീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കും കണ്ടല ബേങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ ഇല്ലാതെ ഇവർ ഒരു വർഷവും അഞ്ചുമാസവും റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. 300 കോടിയുടെ ക്രമക്കേടാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്നാണ് നിഗമനം. പരിശോധനയിൽ 219 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു കണ്ടല ബാങ്കിൽ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും കുടുംബവും നടത്തിയ വഴിവിട്ട ഇടപാടുകളിലൂടെ കോടികളാണ് തട്ടിച്ചത്. കണ്ടല ബാങ്കിൽ 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
