തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിലേക്ക് ചാടി; വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി കനാലിലേക്ക് ചാടിയ വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂർ കണക്കമ്പാറ കളപ്പറമ്പിൽ വീട്ടിൽ സത്യരാജാണ്(65) മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ(58) തേനീച്ചയുടെ കുത്തേറ്റ പരുക്കുകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാസർകോട് സ്വദേശിയാണ് സത്യരാജ്. വർഷങ്ങൾക്ക് മുമ്പാണ് കണക്കമ്പാറയിൽ താമസമാക്കിയത്. ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെ ഭാര്യയ്ക്കൊപ്പം കൃഷിയിടത്തിലേക്ക് നനക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത് തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിൽ ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
