ലോ കോളേജ് വിദ്യാർഥിനിയുടെ മരണം; ഒളിവിൽ പോയ ആൺസുഹൃത്തിനായി തെരച്ചിൽ തുടരുന്നു
കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വാപ്പോളിത്താഴത്തെ വാടക വീട്ടിൽ തൃശ്ശൂർ പാവറട്ടി കൈതക്കൽ വീട്ടിൽ മൗസ മെഹ്റിസിനെ(20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ സഹപാഠികളായ ആറ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺ സുഹൃത്തിനായി തെരച്ചിൽ ഊർജിതമാക്കിയത്. മൗസയുടെ മരണത്തിന് ശേഷം ഇയാൾ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസിലുണ്ടായിരുന്ന മൗസ പന്നീട് ക്ലാസിൽ നിന്നിറങ്ങി. മൂന്നരയോടെ അടുത്ത മുറിയിൽ താമസിക്കുന്ന വിദ്യാർഥിനി വീട്ടിലെത്തിയപ്പോഴാണ് മൗസയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ ആൺസുഹൃത്ത് വിവാഹിതനാണെന്ന വിവരവുമുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
