ആലുവയിൽ നിന്ന് കാണാതായ 13കാരൻ വീട്ടിൽ തിരികെയെത്തി; പോലീസ് മൊഴിയെടുക്കും
ആലുവയിൽ നിന്ന് കാണാതായ 13 വയസുകാരൻ കുട്ടി മടങ്ങിയെത്തി. കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടി വീട്ടിലേക്ക് തിരികെ എത്തിയത്. കുട്ടിയിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർഥിയായ തായിക്കാട്ടുകാര സ്വദേശിയെയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ എത്തിയത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടിക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. കുടുംബത്തിന്റെയും സ്കൂൾ അധികൃതരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. മാതാപിതാക്കളോട് കുട്ടിയെ ഹാജരാക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
