10, 12 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവർ അറസ്റ്റിൽ
എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയ്യമ്പുഴ സ്വദേശി ധനേഷാണ് അറസ്റ്റിലായത്. അമ്മയുടെ അറിവയോടെയാണോ കുട്ടികളെ പീഡിപ്പിച്ചതെന്ന കാര്യം അറിയാൻ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ് കുറുപ്പുംപടിക്ക് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം തങ്ങൾ നേരിടുന്ന ദുരന്തം വിവരിച്ച് കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് അധ്യാപിക കാണുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമാണുണ്ടായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
