Thursday, 12 November 2026 About Us · Contact Us

ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് എംവിഡി; ഡിഫൻഡർ എന്ന് പോലീസ്, ഡ്രൈവർമാർ കസ്റ്റഡിയിൽ

Mvd That Alvin Was Hit By A Benz Car The Police Called The - ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് എംവിഡി; ഡിഫൻഡർ എന്ന് പോലീസ്, ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് മോട്ടോർ വാഹന വകുപ്പ്. എന്നാൽ പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത് മരിച്ച ആൽവിനെ ഇടിച്ചത് ഡിഫൻഡർ കാർ ആണെന്നാണ്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരെ ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് പോലീസ് പറയുന്നത് ഇന്നലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവൻ മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ആൽവിൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷൻ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഇതിനിടെ നിയന്ത്രണം വിട്ട ഒരു വാഹനം ആൽവിനെ ഇടിച്ചിട്ടു. ഉടൻ തന്നെ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ട് ആഡംബര കാറുകൾ ചേസ് ചെയ്ത് വരുന്ന വീഡിയോ ആണ് ആൽവിൻ പകർത്തിയിരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രമോഷൻ വീഡിയോ ഷൂട്ടിനിടെ അപകടം: ബെൻസ് ഓടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

പ്രമോഷൻ വീഡിയോ ഷൂട്ടിനിടെ അപകടം: ബെൻസ് ഓടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

11 Dec 2024
ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

11 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026