പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ; ഉത്തരവ് ഉടൻ പുറത്തിറങ്ങും
പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ട്. സേനയ്ക്ക് നാണക്കേടായെന്ന ഡിഐജി അജിത ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. വിവാദത്തിന് പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. മലപ്പുറം എസ് പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ച് കടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ് പിക്ക് പിവി അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് വിളിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

താനൂർ കസ്റ്റഡി മരണക്കേസ്: എസ് പി സുജിത് ദാസിനെ സിബിഐ ചോദ്യം ചെയ്തു

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; കരിയറും കുടുംബവും തകർക്കാൻ ശ്രമം: സുജിത് ദാസ്

എസ് പി സുജിത് ദാസ് ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണവുമായി വീട്ടമ്മ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
