Wednesday, 11 November 2026 About Us · Contact Us

തൊണ്ടിമുതൽ അട്ടിമറി കേസിൽ പുനരന്വേഷണം; ആന്റണി രാജുവിന്റെ ഹർജി സുപ്രിം കോടതി തള്ളി

Case From Thondi Will Face Trial Anthony Raju Will File A - തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു
തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു

തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി.ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് വാദം കേൾക്കുന്നതിനിടെ കോടതി നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനും തങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സർക്കാരും സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹർജി നൽകിയത്.    

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു

തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു

20 Nov 2024
ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

25 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026