തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരം: ടി പി രാമകൃഷ്ണൻ
തദ്ദേശ ഉപ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരമാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും. ഒരു സീറ്റിൽ എസ് ഡി പി ഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണ്. കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ആ രീതി നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്. ചുങ്കത്തറയിലെ ഭരണമാറ്റത്തിൽ പാർട്ടി കൂടുതൽ പരിശോധനകൾ നടത്തും. കണ്ണൂരിൽ വഴി തടഞ്ഞുള്ള സമരത്തെ പറ്റി തനിക്ക് കാര്യങ്ങൾ കൃത്യമായി അറിയില്ല. നിയമം അനുസരിച്ച് വേണം ഓരോരുത്തരും പെരുമാറാൻ. സർക്കാരിന് പിന്തുണ നൽകുന്നവർ എല്ലാം നിയമം പാലിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
