ഷാരോൺ വധക്കേസ്: ഗ്രീഷ്മയെ കാത്തിരിക്കുന്നത് എന്ത്, ശിക്ഷാവിധി ഇന്ന്
പാറശാല ഷാരോൺ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ ഇന്ന് വിധിക്കും. പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഗ്രീഷ്മക്കെതിരെ കൊലക്കുറ്റവും അമ്മാവനെതിരെ തെളിവ് നശിപ്പിച്ച കുറ്റവുമാണ് തെളിഞ്ഞത്. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ നടക്കുന്ന തുടർവാദത്തിന് ശേഷമാകും ശിക്ഷ വിധിക്കുക അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് ഗ്രീഷ്മക്ക് വധശിക്ഷ വിധിക്കണമോയെന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കുമോയെന്നതാണ് നിർണായകം. എന്നാൽ പ്രതിയുടെ പ്രായമടക്കം കണക്കിലെടുത്ത് പരമാവധി ശിക്ഷായിളവ് നൽകണമെന്നതാകും പ്രതിഭാഗത്തിന്റെ വാദം കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മ നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. പ്രതിയെ രാവിലെ കോടതിയിൽ എത്തിക്കും. അതേസമയം സിന്ധുവിനെ വെറുതെ വിട്ട നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
