കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തെരച്ചിൽ
Jan 18, 2025, 16:53 IST
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം സ്വദേശി സുബൈദയാണ്(53) കൊല്ലപ്പെട്ടത്. മകൻ ആഷിക്കാണ് സുബൈദയെ വെട്ടിക്കൊന്നത്. ആഷിക്ക് മയക്കുമരുന്നിന് അടിമയാണ്. കൃത്യം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
