ആശമാർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണ് സമരത്തിലേക്ക് പോയതെന്ന് സുരേഷ് ഗോപി; ക്ഷണിച്ചിട്ടില്ലെന്ന് സമരസമിതി
സമര പന്തലിൽ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് മിനി. ആശ പ്രവർത്തകരിൽ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചതാകാമെന്നും തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും മിനി പറഞ്ഞു സമരസമിതിയുടെ ഭാഗത്ത് നിന്ന് സുരേഷ് ഗോപിക്ക് ക്ഷണമുണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്. എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ കണ്ട് സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും കണ്ട് സംസാരിച്ചിട്ടുണ്ടാകുമെന്ന് മിനി പറഞ്ഞു ആശ വർക്കർമാരുടെ സമരത്തിൽ എത്തിയത് അവർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. പൊങ്കാല ദിവസവും ആശമാരെ കാണാൻ പോയിരുന്നു. ഇനിയും പോകാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
