ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jan 14, 2025, 14:36 IST
ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന്റെ കോൺക്രീറ്റ് പില്ലറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയം. പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
