കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ മുകേഷ്
സിപിഎം സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് സമ്മേളനത്തിലേക്ക് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎൽഎ മുകേഷ്. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ആയ മുകേഷ് പങ്കെടുക്കാത്തതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു ഇതിന് പിന്നാലെയാണ് മുകേഷിന്റെ വിശദീകരണം. താൻ എറണാകുളത്ത് സിനിമാ ഷൂട്ടിംഗിൽ ആയതിനാലാണ് സമ്മേളന്തതിൽ പങ്കെടുക്കാത്തതെന്നും മുകേഷ് അറിയിച്ചു. കൊല്ലം എംഎൽഎ എന്ന നിലയിൽ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളാകേണ്ടതായിരുന്നു മുകേഷ് സംസ്ഥാന സമ്മേളന പ്രതിനിധി അല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിന് പങ്കെടുക്കാമായിരുന്നു. അതേസമയം ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ മാറ്റി നിർത്തിയതാണെന്നും വാർത്തകൾ വരുന്നുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
