തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണസംഘം മന്ത്രി കെ രാജന്റെ മൊഴിയെടുക്കും
തൃശൂർ പൂരം കലക്കലിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. എ ഡി ജി പി എം ആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഉദ്യോഗസ്ഥർ മൊഴിയെടുപ്പിനായി സമയം തേടിയപ്പോൾ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്നാണ് മന്ത്രി അറിയിച്ചത്. തൃശൂർ പൂരം കലക്കലിലെ പോലീസ് ഇടപെടൽ സിപിഐ വലിയ വിമർശനമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ത്രിതല അന്വേഷണം അഞ്ച് മാസം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. മന്ത്രി കെ രാജന്റെ മൊഴിയെടുത്ത ശേഷം എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴിയും എടുക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
