ട്രാക്ക് നവീകരണം: സംസ്ഥാനത്ത് 19ന് ആറ് ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
Jan 17, 2025, 12:19 IST
ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും എഗ്മോർ-ഗുരുവായൂർ ട്രെയിൻ ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് തൃശ്ശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്നാകും യാത്ര തുടങ്ങുക. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ-എറണാകുളം ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ 19ന് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക 18ന് സർവീസ് തുടങ്ങുന്ന മധുരൈ-ഗുരുവായൂർ ട്രെയിൻ ആലുവയിൽ സർവീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ-മധുരൈ ആലുവയിൽ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും റദ്ദാക്കിയ ട്രെയിനുകൾ എറണാകുളം-ഷൊർണൂർ മെമു 18ന് , ഷൊർണൂർ-എറണാകുളം മെമു 19ന് , എറണാകുളം-ഗുരുവായൂർ പാസഞ്ചർ 18ന്, ഗുരുവായൂർ-എറണാകുളം പാസഞ്ചർ 19ന്, എറണാകുളം കോട്ടയം പാസഞ്ചർ 19ന്, കോട്ടയം എറണാകുളം പാസഞ്ചർ 19ന്
