Friday, 13 November 2026 About Us · Contact Us

ഇടമലയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ആലുവ സ്വദേശികളായ രണ്ട് പേർ മരിച്ചു

Two Aluva Natives Die After Being Swept Away In Idamalayar - ഇടമലയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ആലുവ സ്വദേശികളായ രണ്ട് പേർ മരിച്ചു

എറണാകുളം ഇടമലയാറിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വെങ്ങാട്ടുശ്ശേരി സിദ്ധിഖ് വടക്കേതൊലക്കര(38), സഹോദരി പുത്രൻ അബു ഫായിസ്(22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും. പലവൻപടി വനമേഖലക്ക് അടുത്താണ് അപകടം നടന്നത്. ഇടമലയാർ വൈദ്യുതി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് എത്തുന്ന വെള്ളമാണ് പുഴയിലുണ്ടാകുക. ചൊവ്വാഴ്ച പകൽ വൈദ്യുതി ഉത്പാദനം ഉണ്ടായിരുന്നതിനാൽ പുഴയിൽ നിറയെ വെള്ളമുണ്ടായിരുന്നു. ചുഴിയും ആഴവുമുള്ള മേഖലയാണിത്. ഇവിടെ മണൽത്തിട്ടയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മണൽത്തിട്ട അടർന്നുപോകുകയും ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീമും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ മുങ്ങിയെടുത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

16 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്