വാളയാർ കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു
വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത് അതേസമയം വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറ് കേസുകളിലായാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ബലാത്സംഗം പ്രേരണ കുറ്റമാണ് സിബിഐ ചുമത്തിയത്. സിബിഐ കുറ്റപത്രത്തിൽ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന്റെ കണ്ടെത്തലിലും ഇക്കാര്യമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾ ഇതിനെതിരെ രംഗത്തുവരികയും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയുമായിരുന്നു. എന്നാൽ സിബിഐ അന്വേഷണത്തിലും മാതാപിതാക്കളെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
