പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും നാളെയും താപനില മൂന്ന് ഡിഗ്രി വരെ സാധാരണയേക്കാൾ ഉയർന്നേക്കാം
Mar 14, 2025, 17:08 IST
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും കൂടുതലാണ്. കൊല്ലം ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം പാലക്കാട് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡ്ക്‌സ്.
