കൈകാലുകൾ അനക്കി, കണ്ണുകൾ തുറന്നു; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണുതുറന്നു. കൈകാലുകൾ അനക്കി. ഉമ തോമസിന്റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടു. മകനാണ് അമ്മ കണ്ണ് തുറന്നുവെന്നും കൈകാലുകൾ അനക്കിയെന്നും അറിയിച്ചത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് രാവിലെ പത്ത് മണിയോടെ പുതിയ വിവരം മെഡിക്കൽ ബോർഡ് നൽകും. രാവിലെ ബ്രോഹ്‌കോസ്‌കോപ്പി ടെസ്റ്റിന് എംഎൽഎയ വിധേയമാക്കും. ഇതുവരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഇന്നലെ രാത്രി റിനൈ മെഡിസിറ്റി മെഡിക്കൽ സംഘം അറിയിച്ചത്. രാവിലെയുടെ കണ്ണുകൾ തുറന്നതും കൈകാലുകൾ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്

അപകടമുണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കലൂൽ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് വേണ്ട ഉറപ്പില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version