Thursday, 12 November 2026 About Us · Contact Us

മായയെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി; ഒരു ദിവസം ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു

Maya Was Stabbed Multiple Times In The Chest One Day Aarav - മായയെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി; ഒരു ദിവസം ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു

ബംഗളൂരുവിൽ അസം സ്വദേശിനിയായ യുവതിയെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തെരച്ചിൽ ഊർജിതമാക്കി. അസം സ്വദേശിനി മായ ഗൊഗോയി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ തോട്ടട സ്വദേശി ആരവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. മായയെ കൊലപ്പെടുത്താൻ ആരവ് നേരത്തെ പദ്ധതിയിട്ടതായാണ് വിവരം. കൊല്ലണം എന്നുദ്ദേശിച്ച് തന്നെയാണ് മുറിയെടുത്തത്. ഓൺലൈനിൽ നിന്ന് ഇയാൾ നൈലോൺ കയർ ഓർഡർ ചെയ്തതായി കണ്ടെത്തി. കയർ ഉപയോഗിച്ച് മായയുടെ കഴുത്ത് ഞെരിച്ച ശേഷമാണ് നെഞ്ചിൽ കുത്തിയത്. ഒന്നിലധികം തവണ കുത്തി പരുക്കേൽപ്പിച്ചു. ഒരു ദിവസം മൃതദേഹത്തിനൊപ്പം ആരവ് കഴിഞ്ഞു. പിന്നെ ഇന്നലെ പുലർച്ചെയോടെ ഇവടെ നിന്ന് രക്ഷപ്പെട്ടു യൂട്യൂബ് വ്‌ളോഗറാണ് കൊല്ലപ്പെട്ട മായ. ഫാഷൻ, ഭക്ഷണം, ദൈനംദിന ജീവിത നിമിഷങ്ങൾ എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് ഇവർ യൂട്യൂബിൽ പങ്കുവെക്കാറുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസം സ്വദേശിനിയുടെ കൊലപാതകം; കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

അസം സ്വദേശിനിയുടെ കൊലപാതകം; കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

29 Nov 2024
ബംഗളൂരുവിൽ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി തെരച്ചിൽ

ബംഗളൂരുവിൽ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി തെരച്ചിൽ

26 Nov 2024
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

8 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

8 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026