ഉത്സവത്തിന് പോയ പെൺകുട്ടികളെ വനത്തിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ചു; ഝാർഖണ്ഡിൽ നാലുപേർ പിടിയിൽ
റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച ചൻഹോ (Chanho) പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. ആറ് ആൺസുഹൃത്തുക്കൾക്കൊപ്പം പ്രാദേശിക ഉത്സവത്തിൽ (മേള) പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടികൾ. തുടർന്ന് പ്രതികൾ ഇരുവരെയും അടുത്തുള്ള വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച തന്നെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ (POCSO) നിയമപ്രകാരവും പോലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ ആകെ ആറ് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേരെ ഇതുവരെ പിടികൂടിയതായും റാഞ്ചി (റൂറൽ) പോലീസ് സൂപ്രണ്ട് ഗൗരവ് ഗോസ്വാമി വ്യക്തമാക്കി. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുപേർ മരിച്ചു: ഇരുപതോളം പേർക്ക് പരിക്ക്

നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
