ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 9

എഴുത്തുകാരി: ടീന കൊട്ടാരക്കര


ലക്ഷ്മി അമ്മയെ മറ്റൊരിടത്തു ഇറക്കിയതിന് ശേഷം വിഷ്ണുവിന്റെ കാർ കോളേജിലേക്ക് പാഞ്ഞു. കോളേജ് എത്തുന്ന വരെ ആരും ഒന്നും സംസാരിച്ചില്ല. സ്റ്റാഫ്‌ റൂമിനു മുന്നിലായി കാർ നിർത്തി നന്ദയും കല്യാണിയും പുറത്ത് ഇറങ്ങി.

” താങ്ക് യൂ സർ ” നന്ദ പറഞ്ഞു

“വെൽക്കം.. ഇയാൾക്ക് താങ്ക്സ് ഇല്ലേ “കല്യാണിയെ നോക്കി വിഷ്ണു ചോദിച്ചു.

“അഹ്, താങ്ക്സ് സർ ” കല്യാണി അയാളെ നോക്കാതെ പറഞ്ഞു

“ഓക്കെ, ” അവൻ സ്റ്റാഫ്‌ റൂമിനു ഉള്ളിലേക്ക് കയറി പോയി. അവർ ക്ലാസിലേക്ക് നടന്നു. അവർ ചെല്ലുമ്പോ മീര വന്നിട്ടുണ്ടായിരുന്നു. കണ്ട ഉടനെ തന്നെ മൂവരും സംസാരം തുടങ്ങി. ദേവനെ കണ്ടതും സംസാരിച്ചതും, തലേന്ന് വൈകിട് നടന്നതുമെല്ലാം നന്ദ അവരോട് പറഞ്ഞു. ‘അപ്പൊ നിന്റെ ദേവേട്ടന് റൊമാന്റിക് ആകാൻ അറിയാമല്ലോയെന്ന് ‘മീരയും കളിയാക്കി.

“ഇന്നലെ എന്താ നീ പറയാൻ വന്നത് “നന്ദ കല്യാണിയോട് ചോദിച്ചു.

“ആഹ് ഡി, അത് ഒരു ചെറിയ ഇൻഫർമേഷൻ, അത് എന്നോട് പറഞ്ഞത് ദേ ഇവളാ, ” കല്യാണി മീരയെ നോക്കി

“അതേ, ഞാൻ ആകാര്യം കല്യാണിയെ വിളിച്ചപ്പോ ഒന്ന് പറഞ്ഞായിരുന്നു.
ഞാൻ നിന്റെ ദേവേട്ടനെക്കുറിച്ചു ഒന്ന് അന്വേഷണം നടത്തി. നിങ്ങൾ വരുന്ന ബസ് ഓടിക്കുന്ന ചേട്ടനോട് ചോദിച്ചു. ആ പുള്ളിയാ പറഞ്ഞത് ”

“എന്ത് പറഞ്ഞു ” നന്ദയ്ക് ഉത്കണ്ഠ ആയി

“ദേവേട്ടന് ചെന്നൈയിലെ ജോലി നഷ്ടപ്പെട്ടു. അവിടെ എന്തോ ചില പ്രോബ്ലെംസ്, അത് കൊണ്ട് ഇപ്പോ നാട്ടിൽ വന്നു നിക്കുവാ ഇനി ഉടനെ തിരിച്ചു പോകുമോ എന്ന് അറിയില്ല ”

“അതാണോ ബസിൽ നില്കുന്നത് ”

“അല്ലെടി, ദേവേട്ടൻ ആകെ 2 നേരം ആണ് ബസിൽ ഉണ്ടാകുക, നീ ഇങ്ങോട്ട് വരുമ്പോഴും തിരികെ പോകുമ്പോഴും, അല്ലാത്ത നേരത്തൊനും പുള്ളി അതിൽ ഇല്ല. ഞാൻ അന്വേഷിച്ചു ” മീര ഒന്ന് നിർത്തിയിട്ടു നന്ദയെ നോക്കി.
“അതായത്, നീ ഉള്ളപ്പോഴാ ദേവേട്ടൻ വരുന്നത്, നിന്നെ കാണാൻ.. മനസിലായോ ” മീര അവളുടെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു.
അപ്പോൾ ദേവേട്ടൻ കരുതിക്കൂട്ടി എന്നോട് സംസാരിക്കാൻ വേണ്ടിയാ ബസിൽ വന്നത്, എനിക്ക് വേണ്ടി മാത്രം. നന്ദ തനിയെ ഇരുന്ന് ചിരിച്ചു.
“എന്തൊക്കെ ആയിരുന്നു, ദേവേട്ടന് നിന്നോട് ദേഷ്യം, ദേവേട്ടന് നിന്നെ ഇഷ്ടം അല്ല.. ഇപ്പോ എല്ലാം ബോധ്യം ആയില്ലേ “കല്യാണി അവളോട് ചോദിച്ചു. നന്ദ തലയാട്ടി. അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു നിന്നു.

രാവിലെ തന്നെ വിഷ്ണുവിന്റെ ക്ലാസ്സ്‌ ആയിരുന്നു. ആദ്യപകുതി ആയപ്പോ ക്ലാസിലേക്ക് പ്യുൺ എന്തോ ആവിശ്യത്തിന് വന്നു. കിട്ടിയ സമയം കുട്ടികൾ എല്ലാം സംസാരിക്കാൻ തുടങ്ങി.

‘സൈലെൻസ് ‘ തന്റെ മേശ മേൽ ആഞ്ഞടിച്ചുകൊണ്ട് വിഷ്ണു ശബ്ദം ഉയർത്തി. എല്ലാവരും പെട്ടന്ന് നിശബ്ദരായി.

“നന്ദ… യു സ്റ്റാൻഡ് അപ്പ്‌ ”
അവൾ എഴുന്നേറ്റു നിന്നു.

“യു ആൾസോ ” അവൻ കല്യാണിയേയും മീരയെയും വിരൽ ചൂണ്ടി പറഞ്ഞു. അവരും എഴുന്നേറ്റു നിന്നു.

“അല്പനേരം കിട്ടിയാൽ മതി, അപ്പോൾ തുടങ്ങും 3 പേരും, എന്താ ഇത്രക്ക് സംസാരിക്കാൻ. ക്ലാസ്സ്‌ തുടങ്ങിയിട്ട് 1 ആഴ്ച ആയതല്ലേ ഉള്ളു ” വിഷ്ണുവിന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.

“ഞങ്ങൾ മാത്രം അല്ലല്ലോ സർ “മീര പറഞ്ഞു.

“നിങ്ങൾ മാത്രം അല്ല, പക്ഷെ നിങ്ങൾ ആണ് കൂടുതൽ ബഹളം.. ഒരു കാര്യം ചെയാം, ബാക്കി സമയം അവിടെ നിന്നു പഠിക്കാം ”
അവൻ ക്ലാസ്സ്‌ തുടർന്നു. ക്ലാസ്സ്‌ കഴിഞ്ഞു വിഷ്ണു പോകുന്നത് വരെ അവർ ആ നിൽപ്പ് തുടർന്നു. വിഷ്ണു പോയതും ക്ലാസ്സിലെ മറ്റു കുട്ടികൾ അവരുടെ അടുത്തെത്തി സംസാരിച്ചു. സർ അങ്ങനെ ചെയ്തത് ശെരി ആയില്ലെന്ന അഭിപ്രായം ചിലർ പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ഒരു ക്ലാസ്സ്‌ ആകുമ്പോ ഇതൊക്കെ നിസ്സാരമാണെന്നു പറഞ്ഞു മീര എല്ലാരേയും പറഞ്ഞു അയച്ചു. നന്ദയ്ക്കും കല്യാണിക്കും അതൊരു വിഷമം ആയിരുന്നു.
“ടേക്ക് ഇറ്റ് ഈസി, ഇന്ന് ക്ലാസ്സിൽ നിർത്തി, നാളെ ചിലപ്പോൾ ക്ലാസിനു പുറത്ത് നിർത്താം, ഇതൊക്കെ ഇല്ലെങ്കിൽ പിന്നെന്താ ഒരു ത്രില്ല് ” നന്ദയുടെയും കല്യാണിയുടെയും മുഖം വാടിയതു കണ്ട് മീര പറഞ്ഞു. പക്ഷെ അവരുടെ മുഖത്തു തെളിച്ചം ഉണ്ടായിരുന്നില്ല.

വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു മീരയെ ബസ് കയറ്റി വിട്ടതിനു ശേഷമായി അവരും ബസ് കയറി. ദേവൻ ടിക്കറ്റ് തരാൻ അടുത്ത് വന്നെങ്കിലും നന്ദയെ മൈൻഡ് ചെയ്തില്ല. അവൾ സ്റ്റോപ്പ്‌ എത്തുന്നത് വരെ ഇടയ്കിടക് അവനെ നോക്കുന്നുണ്ടായിരുന്നു. ഇറങ്ങാൻ സ്ഥലം അടുത്തപ്പോഴേക്കും ഇപ്പൊ വരാമേ എന്ന് കല്യാണിയോട് പറഞ്ഞു അവൾ പിറകിലേക്ക് നീങ്ങി. ദേവന്റെ അടുത്തെത്തി ദേവേട്ടാ എന്ന് പതിയെ വിളിച്ചു.

“എന്താ, വൈകിട്ടു കാർ കിട്ടിയില്ലേ പോവാൻ ” അവൻ ചോദിച്ചു
അപ്പൊ അതാണ്‌ കാര്യം. നന്ദ അവനെ തന്നെ നോക്കി നിന്നു.
“എന്താടി നോക്കുന്നെ ”

“ഒന്നുല്ല.. അതേ, രാവിലെ പോയത് വടക്കേടത്തെ ലക്ഷ്മി അമ്മയുടെ കാറിൽ ആണ്. നിര്ബന്ധിച്ചപ്പോ കയറിയതാ ”

“മം.. വൈകിട്ട് അമ്പലത്തിൽ വരില്ലേ ”
അപ്പഴേക്കും അവളുടെ സ്റ്റോപ്പ്‌ എത്തി. വരാമെന്ന് പറഞ്ഞു നന്ദ ഇറങ്ങി.

വൈകിട്ടു അമ്പലത്തിൽ കയറി തൊഴുതിട്ട് ദേവൻ ആൽമരത്തിനു അടുത്ത് കാത്തിരുന്നു. കുറെ നേരം കഴിഞ്ഞപ്പോ നന്ദ നടന്നു വരുന്നത് അവൻ കണ്ടു. നീല പട്ടു പാവാടയും ബ്ലൗസും ആണ് വേഷം. ദേവന്റെ ഇഷ്ടനിറമാണെന്ന് അറിഞ്ഞുകൊണ്ട് അവൾ ധരിച്ചത് ആയിരുന്നു.

“വാ തൊഴുതിട്ട് വരാം ” അവൾ അടുത്തെത്തിയതും അവനോട് പറഞ്ഞു.

“ഞാൻ ഇറങ്ങിയതേ ഉള്ളു, നീ പോയിട്ട് വാ. ”

“എന്നാലും എന്റെ കൂടെ ഒന്ന് വാ, എത്ര നാൾ കൂടിയിട്ടാ ദേവേട്ടാ ഇങ്ങനെ ” അവൻ അവളുടെ കൂടെ വീണ്ടും തൊഴാൻ ചെന്നു.
ഈ ജന്മം മുഴുവൻ ദേവേട്ടന്റെ സ്നേഹം കിട്ടണേയെന്ന് നന്ദ തൊഴുതു പ്രാർത്ഥിച്ചു.
അവർ പതിയെ അമ്പലകുളത്തിനു അടുത്തേക്ക് നടന്നു. കുളത്തിന്റെ പടവിൽ ഇരുന്ന് സംസാരം ആരംഭിച്ചു. ക്ലാസ്സിലെ വിശേഷങ്ങൾ എല്ലാം അവൻ അവളോട് ചോദിച്ചു. ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയതൊക്കെ പറഞ്ഞപ്പോ അവൻ അവളെ സൂക്ഷിച്ചു നോക്കി

“എന്താ പഠിക്കാതെ ഉഴപ്പാൻ ഉള്ള പ്ലാൻ ആണോ ”

“അങ്ങനെ ഒന്നുല്ല ദേവേട്ടാ, നന്നായി പടിക്കുന്നുണ്ട് ”

“നന്ദേ, നിനക്ക് +2 നു നല്ല പെർസെന്റജ് മാർക്ക്‌ ഉണ്ടായിരുന്നല്ലോ, നിനക്ക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ ഒക്കെ പഠിക്കാൻ നോക്കായിരുന്നല്ലോ. അഡ്മിഷൻ സിമ്പിൾ ആയി കിട്ടും.. വൈ ഡിഡ് യു ചൂസ് ദിസ്‌ ”

“അഡ്മിഷൻ കിട്ടിയാലും പഠിക്കാൻ ചിലവ് എത്ര വരും.. അച്ഛൻ കൂട്ടിയാൽ കൂടില്ല ” നന്ദ ദൂരെക് നോക്കി പറഞ്ഞു.
” അഗ്രിക്കൾച്ചർ പഠിക്കാനും എനിക്ക് ഇഷ്ടമാ.. ഇഷ്ടം തോന്നി എടുത്ത കോഴ്സ് തന്നെയാ ഇത് ” അവൾ പുഞ്ചിരിച്ചു.

“മം.. നന്നായി പഠിച്ചാൽ മതി. നിന്റെ കോഴ്സ് കഴിഞ്ഞു നീ ചെന്നൈയിൽ വാ. നല്ല ജോബ് ഓപ്പർച്യുണിറ്റി ഉണ്ട് അവിടെ ”

“ഞാൻ അത്രേം ദൂരെയൊ, അച്ഛനേം അമ്മയേം വിട്ട് എങ്ങനെ… ഇല്ല ദേവേട്ടാ എനിക്ക് നമ്മുടെ നാട്ടിൽ നിൽകാനാ ഇഷ്ടം. ഇവിടുത്തെ വയലും കൃഷിയും തറവാടും അതൊക്കെ മതി ”
ദേവൻ നന്ദയെ നോക്കി ഇരുന്നു.
” ദേവേട്ടന്റെ ജോലിക്ക് എന്താ പറ്റിയെ, എന്തോ പ്രോബ്ലം ആണെന്ന് അറിഞ്ഞല്ലോ ”

“നിന്നോട് ആരാ പറഞ്ഞത് ”

“മീര ഇല്ലേ, പുതിയ കൂട്ടുകാരി അവൾ അന്വേഷിച്ചു പറഞ്ഞതാ ”

“അത് ശെരി, അപ്പൊ CID ഒക്കെ ഉണ്ടല്ലേ എന്നെ നിരീക്ഷിക്കാൻ ” അവൻ ചിരിച്ചു. അവളും ചിരിച്ചു.

“ചില പ്രശ്നങ്ങൾ ഉണ്ടായി.. ഞാൻ അത് പിന്നീട് പറയാം. ” അവൾ തലയാട്ടി.

ദേവൻ അവളുടെ കയ്യിൽ അവന്റെ കൈ ചേർത്ത് വെച്ചു. ആദ്യം കൈ പിൻവലിച്ചെങ്കിലും കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ തന്നെ വീണ്ടും കൈത്തണ്ട ചേർത്ത് വെച്ചു.

“പേടിയൊക്കെ മാറിയോ ഇപ്പൊ ” ദേവൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു

” മാറി ” നന്ദ അവനോട് ചേർന്നിരുന്ന് പറഞ്ഞു.

“എങ്കിൽ പോവാം ” ദേവൻ എഴുനേറ്റു.
നന്ദയുടെ വീടിന്റെ അടുത്ത് വരെ അവളെ കൊണ്ടാക്കിയിട്ട് അവൻ തിരിച്ചു പോയി.

തുടർന്നുള്ള ദിവസങ്ങളിലും ബസിൽ വെച്ചും മിക്ക ദിവസങ്ങളിലും അമ്പലത്തിൽ വെച്ചും അവർ കാണാറുണ്ടായിരുന്നു. 1 മാസം പെട്ടന്ന് കടന്നു പോയി. ഇതിനിടയിൽ ക്ലാസ്സിൽ പോക്കും കുറച്ചു കുസൃതികളുമായി നന്ദ നടന്നു. വിഷ്ണുവുമായി പലപ്പോഴും കല്യാണിയും മീരയും തർക്കം ഉണ്ടായി. കുറെ കഴിഞ്ഞപ്പോ മീര അതൊന്നും ശ്രെദ്ധിക്കാതെ ആയെങ്കിലും കല്യാണി നല്ല രീതിയിൽ തർക്കം കൊണ്ട് നടന്നു. പറ്റുന്ന ദിവസം ഒക്കെ അവന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോഴാണ് മുത്തശ്ശിയുടെ പിറന്നാൾ വന്നത്. അത് വലിയ ആഘോഷം ആകാൻ കയ്പമംഗലത് ഉള്ളവർ തീരുമാനിച്ചു. നന്ദയെയും കുടുംബത്തെയും അവിടുന്ന് ആരും ക്ഷണിച്ചില്ല, പക്ഷെ മുത്തശ്ശി സുഖമില്ലാതെ ഇരുന്നിട്ടും നേരിട്ട് വന്നു അവരെ ക്ഷണിച്ചു. തലേന്ന് തന്നെ തറവാട്ടിലേക് വരുമെന്ന് മാധവനോട് ഉറപ്പും വാങ്ങിയാണ് മടങ്ങിയത്. നന്ദയും വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരുപാട് നാളുകൾ കൂടിയാണ് തറവാട്ടിൽ 1 ദിവസം താമസിക്കാൻ ചെല്ലുന്നത്. അങ്ങനെ പിറന്നാൾ ദിനത്തിന്റെ തലേന്ന് അവർ കയ്പമംഗലത് എത്തി… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

 

Share this story