മിഴി നിറയും മുമ്പേ: ഭാഗം 11

മിഴി നിറയും മുമ്പേ: ഭാഗം 11

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


നീ പുറത്ത് ഇറങ്ങുന്ന നിമിഷം പോലീസ് നിന്നെ അറസ്റ്റ് ചെയ്യും ജഗാ..
നിന്നേ അറസ്റ്റ് ചെയ്യുന്ന ആ നിമിഷം…

കൃഷ്ണേ…..
നീട്ടി വിളിച്ചു വിഷ്ണു..

നിന്റെ കഴുത്തിൽ താലി വീണിരിക്കും..
തിരിഞ്ഞു കൃഷ്ണയേ നോക്കി വല്ലാത്തൊരു ചിരിയോടെ വിഷ്‌ണു പറഞ്ഞത് കേട്ട് ജഗൻ നടുങ്ങി….

അകത്തേക്ക് കയറി വരുന്നവരെ കണ്ട് കൃഷ്ണ ഒന്ന് നടുങ്ങി…
അനൂപും വീട്ടുകാരും…
അപ്പൊ ഏട്ടൻ പറഞ്ഞത് സത്യം തന്നെ…
ഈ രാത്രി തന്നെ വിവാഹം നടത്താൻ ഉറപ്പിച്ചു തന്നെയാണ് ഏട്ടനും കൂട്ടരും..
അവൾ ജഗനെ നോക്കി..

ജഗൻ ആകെ പതറി പോയിരുന്നു കുറച്ചു നേരം കൊണ്ട്…

വിഷ്ണുവിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുമെന്നു അവനും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..
ജഗനും കൃഷ്ണയും പരസ്പരം നോക്കി..
ഒരു വിജയിയേ പോലെ വിഷ്ണു ഇരുവരെയും മാറി മാറി നോക്കി..
ആ ചിരിയിലെ ക്രൂരത ശരിക്കും കൃഷ്ണയെ ഞെട്ടിച്ചു…

ശരിക്കും ഇയ്യാള് എന്റെ ഏട്ടൻ തന്നെയോ അവൾ സ്വയം ചോദിച്ചു….
ശ്യാമ കൃഷ്ണയുടെ കയ്യിൽ പിടിച്ചു..
ഏട്ടത്തി…
കൃഷ്ണ വിളിച്ചു…
ഇനി ന്ത് ചെയ്യും ശ്യാമ പതിയെ ചോദിച്ചു…

ശ്യാമയുടെ കൈ പതിയെ വിടുവിച്ചു കൃഷ്ണ…
എന്നിട്ട് മുന്നോട്ടു നടന്നു..
ജഗന്റെ മുൻപിൽ വന്നു നിന്നു…

തിരിഞ്ഞു നിന്ന് വിഷ്ണുവിനെ നോക്കി…
പിന്നെ അനൂപിനെ നോക്കി ഒന്നു ചിരിച്ചു…

അനൂപിന് ഈ ആളെ മനസ്സിലായോ…
ജഗനെ നോക്കി കൊണ്ട് കൃഷ്ണ ചോദിച്ചു..

അനൂപ് ഒന്ന് പരുങ്ങി..
അറിയോ അനൂപേ…
ഇല്ല…
പതിയെ അവൻ പറഞ്ഞത് കേട്ട് കൃഷ്ണ ഒന്ന് ചിരിച്ചു…

ഇത് ജഗൻ…

ഞങ്ങൾ തമ്മിൽ കൊറേ നാളായി ഇഷ്ടത്തിലാണ്..

കൃഷ്ണ പറയുന്നത് കേട്ട് അനൂപിന്റെ കൂടെ വന്നവർ പരസ്പരം നോക്കി…
ഇപ്പൊ ഞാൻ വിളിച്ചിട്ടാണ് ജഗൻ ഇവിടെ വന്നത്…
ജഗനോട് ഞാൻ വരാൻ പറഞ്ഞതിനും ഒരു കാരണമുണ്ട്ട്ടോ…

ഞാൻ ഗർഭിണിയാണ്….
ജഗനും അനൂപും ഒന്ന് ഞെട്ടി……
അതെപ്പോ എന്ന ഭാവത്തിൽ ജഗൻ അവളെ നോക്കി….

ഒരു കൂസലുമില്ലാതെയായിരുന്നു കൃഷ്ണയുടെ സംസാരം
എനിക്ക് ഒരാളെ ഇഷ്ടമുള്ള കാര്യം ഏട്ടൻ അനൂപിനോട് പറഞ്ഞു കാണും..
ഏട്ടൻ ഒരിക്കലും ന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പറ്റി അറിഞ്ഞു കാണില്ല..
അമ്പരന്നു നിൽക്കുകയാണ് ജഗനും വിഷ്ണുവും അവിടെ കൂടി നിന്നിട്ടുള്ള എല്ലാവരും..

പിന്നെ അനൂപിന് വേണേൽ ഇത് സത്യമാണോ എന്ന് അന്വേഷിക്കാം കേട്ടോ…
ഏതൊരു ടെസ്റ്റ്‌ ചെയ്യാനും ഞാൻ റെഡിയാണ്…

വർഷങ്ങൾ കഴിഞ്ഞു ചിലപ്പോൾ ജഗൻ സ്വന്തം കുഞ്ഞിനെ വേണമെന്ന് പറഞ്ഞു വന്നാൽ ചിലപ്പോൾ ഡി എൻ എ ടെസ്റ്റ്‌ നടത്തി ജഗൻ അങ്ങ് കൊണ്ടുപോവാതെ ഇരിക്കാനാണ് ഞാൻ ഇതൊക്കെ പറയുന്നത്..

പിന്നെ അനൂപിനും കാര്യങ്ങൾ അറിയാമല്ലോ ല്ലേ…
പൊളിച്ചടുക്കി കസറി കത്തി കേറി കൊണ്ടിരിക്കുകയാണ് കൃഷ്ണ..

അനൂപേ..
ഞാൻ എന്റെ ഉള്ളിൽ ഉള്ള സത്യങ്ങൾ എല്ലാം പറഞ്ഞു…
ഇപ്പൊ ന്തോ മനസ്സിൽ നിന്നും ഒരു ഭാരം ഇറക്കി വെച്ച പോലുണ്ട്…
എല്ലാം അറിഞ്ഞു അനൂപ് എന്നെ സ്വീകരിക്കാൻ തയ്യാറാണ് ല്ലോ ല്ലേ..
അനൂപിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് കൃഷ്ണ ചോദിച്ചു…

പകച്ചു പണ്ടാരടങ്ങി നിക്കുകയാണ്‌ അനൂപ്…

അനൂപേ..
ന്തേലും പറ…
എന്നെ സ്വീകരിക്കില്ലേ…
അനൂപിനെ നോക്കി ഒന്നുടെ ചോദിച്ചു കൃഷ്ണ…

ഡീ അനാവശ്യം പറയരുത്…
ന്തിനാ നീ ഈ ഇല്ലാ കഥ പറയുന്നത്..
അവളുടെ നേർക്ക് നടന്നടുത്തുകൊണ്ട് വിഷ്ണു ചോദിച്ചു…
ഞാൻ പറഞ്ഞത് സത്യമല്ല എന്ന് ഏട്ടന് തോന്നുന്നുവെങ്കിൽ വാ…
നമുക്ക് ഇപ്പൊ പോയി ടെസ്റ്റ്‌ നടത്തി നോക്കാം..
വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു കൃഷ്ണ മുന്നോട്ടു നടന്നു…

മോനേ…
നമുക്ക് ഈ ബന്ധം വേണ്ടാ ട്ടാ..
കൂട്ടത്തിൽ ഉള്ള പ്രായമുള്ള ഒരാൾ അനൂപിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
അച്ഛാ…
അനൂപ് തിരിഞ്ഞു നോക്കി..
നമുക്ക് വേണ്ടാ മോനേ ഈ കുടുംബം..
വിവാഹ തലേന്ന് ബെഡ്റൂമിൽ കാമുകനെ വിളിച്ചു കയറ്റി വാതിൽ കുറ്റിയിട്ട് ഇവൾ ചെയതത് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതാ ഇത് വേണ്ടാന്ന്..
അപ്പൊ നിന്റെ തലയിൽ ബിസിനസ്‌ മാത്രം ആയിരുന്നു..
ഇതിപ്പോ…
മോനേ നീ ഒന്നോർത്തു നോക്ക്..
ഈ പ്രസവോം കഴിഞ്ഞു ഇവൾ വീണ്ടും പ്രസവിക്കും ചിലപ്പോൾ ആ കുഞ്ഞും നിന്റെ ആവണമെന്നില്ല..

അയ്യാൾ കുറച്ചു അമ്പരപ്പോടെ ആയിരുന്നു പറഞ്ഞു നിർത്തിയത്..

അത് കേട്ടതും അമ്പരപ്പോടെ
അനൂപ് വിഷ്ണുവിനെ നോക്കി..

വിഷ്ണു ഞെട്ടി തെറിച്ചു നിൽക്കുകയാണ്..

അനൂപ് ജഗന്റെ അടുത്തേക്ക് തിരിഞ്ഞു നിന്നു
@#@##മോനേ
ഇവിടെന്ന് ഞാൻ തല താഴ്ത്തി പോകുമ്പോ നീ വിജയിച്ചു എന്ന് കരുതണ്ട…

പിന്നെ ഡീ പെണ്ണേ….
നീ ഒന്നോർത്തോ…
ഒരു ദിവസം ഞാൻ ഇതിനുള്ള പണി നിനക്ക് തരും…
ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ് എനിക്ക്..

പിന്നെ ഡാ ചെക്കാ നീയും ഒന്ന് കരുതിയിരുന്നോ ട്ടാ…
ജഗനെ നോക്കി ഒരിക്കൽ കൂടി പറഞ്ഞിട്ട് അനൂപ് തിരിഞ്ഞു നടന്നു…

ജഗാ..
നീ പൊക്കോ…
ഇനി നിന്നേ പോലീസ് പൊക്കിയാലും നീ പേടിക്കണ്ട..
നിന്നെ ഞാൻ പുറത്ത് ഇറക്കികോളം..
ജഗനെ നോക്കി കൃഷ്ണ പറഞ്ഞു…
അഞ്ഞുറ്റി ഒന്ന് പവൻ എന്ന് പറഞ്ഞാൽ ചെറിയ സ്ത്രീധനമൊന്നുമല്ല ജഗാ…
അതിപ്പോ ന്റെ അലമാരയിൽ സേഫ് ആണ്…
പിന്നെ കല്യാണം മുടങ്ങിയ സ്ഥിതിക്ക് അത് ഇനി എനിക്കു മാത്രം അവകാശപെട്ടതാ..
എല്ലാരേം അറിയാൻ കുറച്ചു വൈകി..
പിന്നെ എനിക്ക് കിട്ടാനുള്ളത് വാങ്ങിയിട്ടേ ഞാൻ ഇവിടന്നു പോകൂ..
അതിപ്പോ ന്തായാലും..
വെറും കയ്യോടെ ഇറങ്ങി പോവാൻ ഇനി എന്തായാലും ഞാൻ ഉദ്ദേശിക്കുന്നില്ല…
ഉറച്ച ശബ്ദത്തിൽ ആയിരുന്നു കൃഷ്ണയുടെ സംസാരം..
ജഗാ…
ഇനി ഒരുത്തനും എന്നെ തേടി ഇവിടെ വരില്ല..
കൊണ്ട് വരാൻ ആരും ഇനി തുനിയുകയും വേണ്ടാ..
വിഷ്ണു വിനെ നോക്കിയായിരുന്നു കൃഷ്ണ അതും പറഞ്ഞത്..

നിർത്തടീ…
വിഷ്ണു അലറി….
നീ കൊറേ നേരമായില്ലോ ചിലക്കുന്നത്….

ഡീ നീ ഇന്ന് കളിച്ച നാടകം അവർ വിശ്വസിച്ചു എന്ന് നീ കരുതണ്ട..
പക്ഷെ…
സാഹചര്യം അത് നിനക്ക് അനുകൂലമായിരുന്നു…
അത് കൊണ്ട് മാത്രം നീ ഇന്ന് ജയിച്ചു..
പക്ഷെ പന്ത് ഇപ്പോളും എന്റെ കോർട്ടിൽ തന്നെ ആണ് എന്നുള്ള കാര്യം നീ മറക്കണ്ട..
ഈ കാണുന്ന ആളുകളുടെ മുന്നിൽ വെച്ചാണ് നീ എന്നെ മാനം കെടുത്തിയത്..
അതിന് നിനക്ക് ഞാൻ തരാം ഒരിക്കൽ സമയമാകുമ്പോൾ…
ഇപ്പൊ നീ ജയിച്ചു എന്ന് കരുതി സമാധാനിച്ചോ…
പിന്നെ നിന്റെ കയ്യിലെ സ്വർണ്ണം അത് എവിടേം പോകാതെ ന്റെ അടുത്തേക്ക് വരുന്ന മാജിക്കും ഞാൻ പഠിച്ചിട്ട്ണ്ട്..
എല്ലാത്തിനും ഒരു സമയമുണ്ട് ആ സമയം വരേ ഞാൻ കാത്തിരിക്കും…

പിന്നെ…
ഡാ…
നിന്നേം കാത്തു പുറത്ത് പോലീസ് ഉണ്ട് നീ ചെല്ല്…
അവരെ കാത്തു നിർത്തി മുഷിപ്പിക്കണ്ട….
പിന്നെ ഒരു കാര്യം കൂടി…
നീ ഇനി ഇവളെ അന്വേഷിക്കേണ്ട..
നീ ഇവളുടെ പൊടി പോലും കാണില്ല..
വല്ലാത്തൊരു ചിരിയോടെ ആയിരുന്നു വിഷ്ണുവിന്റെ മറുപടി..

ജഗൻ കൃഷ്ണയെ നോക്കി..
കൃഷ്ണ അവന്റെ അടുത്തേക്ക് നീങ്ങാൻ തുനിഞ്ഞ അ നിമിഷം
വിഷ്ണു അവളുടെ മുന്നിലേക്ക് കയറി നിന്നു…

ഇനി ഇവിടന്നു എന്റെ അനുവാദം ഇല്ലാതെ നീ അനങ്ങിയാൽ മോളേ…
പെങ്ങളാണ് നീ എന്നുള്ള കാര്യം ഞാൻ അങ്ങ് മറക്കും..
ചവിട്ടി കൂട്ടി ആ മൂലക്കിലേക്കു എടുത്തിടും ഞാൻ… കേട്ടോടീ നീ..
അലറുകയായിരുന്നു വിഷ്ണു…

ഇറങ്ങി പോടാ നായിന്റെ മോനേ…
ജഗന്റെ കഴുത്തിൽ പിടിച്ചു വലിച്ചിറക്കി വിഷ്ണു…
വിഷ്ണുവിന്റെ കൈ തട്ടി തെറിപ്പിച്ചു ജഗൻ….

ന്തെടാ…
നിനക്ക് പൊള്ളുന്നുണ്ടോ ഒരു നിമിഷം കൊണ്ട് എല്ലാം തകർന്ന് മുന്നിൽ വീണുടയുമ്പോൾ നീ ഇങ്ങനെ തന്നെ ആവണം..
അത് നേരിൽ എനിക്കു കാണാനും കഴിയണം..
നീ ആരാണ്..
നീ ന്താണ് എന്ന് എല്ലാരും അറിയുമ്പോൾ ഉള്ള ഒരു വേദന ഉണ്ടല്ലോ..
അത് നീയും അറിയണം..
എന്നെ മുന്നിൽ നിർത്തി നീ കളിച്ച നാറിയ കളികളൊന്നും ഞാൻ മറന്നിട്ടില്ല വിഷ്ണു…
ദേ ഈ കൂടി നിൽക്കുന്ന ആളുകൾക്ക് പോലും കാര്യങ്ങൾ മനസിലായി കാണില്ല..
പക്ഷെ ഇനി അവരും അറിയും എല്ലാം പതിയെ..
നീ തീർന്നു വിഷ്ണു..
നിന്റെ ഒളിച്ചു കളി തീർന്നു..
പിന്നെ പോലീസ് എന്ന ഉമ്മാക്കി കാണിച്ചു നീ എന്നെ പേടിപ്പിക്കല്ലേ..
കാരണം ഞാൻ അകത്തു പോയ നീ തന്നെ വന്നു പുറത്ത് ഇറക്കും..
ഇല്ലേ എന്നേക്കാൾ വലിയ ശിക്ഷ നിനക്ക് ഞാൻ വാങ്ങി തരും…
അതിനുള്ള സകല തെളിവുകളും എന്റെ കയ്യിൽ ഉണ്ട് കേട്ടോടാ…

പിന്നെ നീ കൃഷ്ണയെ ഇനി ഞാൻ കാണില്ല എന്നുള്ള കാര്യം…
ഡാ ചെക്കാ..
പുന്നാരമോനേ..
നീ എവടെ കൊണ്ടോയി ഒളിപ്പിച്ചാലും എനിക്ക് അവളെയും അവൾ എന്നെയും കാണണമെന്ന് തോന്നിയ ഞങ്ങൾ കാണും മോനേ..
പിന്നെ…
വിവാഹം..
അതിനു ഞാൻ ഒരു സമയം കരുതിയിട്ടുണ്ട്..
ആ സമയം വരേ ഞാൻ കാത്തിരിക്കും…
അത് കഴിഞ്ഞേ ഞാൻ കൃഷ്ണയെ കൂടെ കൂട്ടു…
ഇനി നീ അവളുടെ ദേഹത്ത് കൈ വെച്ചുന്നു ഞാൻ അറിഞ്ഞാൽ..
ഇനിയുള്ള വരവിൽ നിന്റെ തല ഞാൻ ചിതറിക്കും…

ദേ ദിവനെ കൊണ്ട്..
അരയിൽ നിന്നും റിവോൾവർ എടുത്തു വിഷ്ണുവിന്റെ നെറ്റിയിൽ ചേർത്ത് കൊണ്ട് ജഗൻ പറഞ്ഞു..

മിസ്റ്റർ ജഗൻ..
പുറകിൽ നിന്നുള്ള വിളി കേട്ട് ജഗൻ തിരിഞ്ഞു നോക്കി….

തന്റെ നേരെ നടന്നടുക്കുന്ന പോലീസു കാരനെ കണ്ട് ജഗൻ റിവോൾവർ താഴ്ത്തി..

ഞാൻ സബ് ഇൻസ്‌പെക്ടർ ബിനോയ്‌..
കൂടുതൽ ഒന്നും ഞാൻ പറയണ്ടല്ലോ വാ പോകാം….
ജഗന്റെ കയ്യിൽ നിന്നും റിവോൾവർ വാങ്ങി തൂവാലയിൽ പൊതിയും നേരം ബിനോയ്‌ അവനോടു പറഞ്ഞു…
മുന്നോട്ടു നടക്കും നേരം ജഗൻ ഒന്നു തിരിഞ്ഞു നോക്കി..
കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ…
ജഗൻ അവളെ നോക്കി ഒന്ന് ചിരിച്ചു..
കൃഷ്ണ തിരിച്ചും…
ആ ചിരിയിൽ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും അവർ പരസ്പരം കൈ മാറി…

ന്തിനാ ജഗാ നീ തോക്ക് ചൂണ്ടിയത്…
ബാക്കി എല്ലാ കേസിലും നിനക്ക് ജാമ്യം കിട്ടുമായിരുന്നു പക്ഷെ…
ഇത് കിട്ടാതെ പോവും..
വീട് കേറിയാ അക്രമണം പോരാത്തതിന് വധ ശ്രമം..
ആ തോക്കും കിട്ടില്ലേ കയ്യിൽ നിന്നും..
ഇതെല്ലാം അവരുടെ തെളിവാണ്..
ഇനി നീ കുറഞ്ഞത് ഒരു മൂന്ന് വർഷം അകത്തു പോകും..
ഇത് വേണായിരുന്നോ ജഗാ..
നീ ആളാകെ മാറി എന്നായിരുന്നു ഞങ്ങൾ കരുതിയത് പക്ഷെ…
ഞാൻ ഇവിടെ നിസ്സഹായനാണ്..
വേണ്ടായിരുന്നു ജഗാ ഒന്നും..
ബിനോയ്‌ ബാക്ക് സീറ്റിൽ ഇരിക്കുന്ന ജഗനെ നോക്കി പറഞ്ഞു…
ജഗൻ പതിയെ നോട്ടം പുറത്തേക്ക് മാറ്റി…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story