പകൽ മാന്യൻ: ഭാഗം 6

പകൽ മാന്യൻ: ഭാഗം 6

നോവൽ


പകൽ മാന്യൻ: ഭാഗം 6

എഴുത്തുകാരൻ: അഷ്‌റഫ്‌

“”എന്താ മദർ… ഞാൻ അറിയാത്ത എന്ത് കാര്യമാണ് അവൾക് ഉണ്ടായിട്ട് ഉള്ളത്… ജേക്കബ് സംശയത്തോടെ അവരോട് ചോദിച്ചു…

ഇരുന്നിടന്ന സ്ഥലത്ത് നിന്ന് എണീറ്റ് അവർ മുന്നോട്ട് നടന്നു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി…

“”അവളിൽ ഉള്ള ഒന്നും നിനക്ക് അറിയില്ല… അല്ലെങ്കിൽ നിന്നോട് പറയാൻ അവൾ ഒരുങ്ങിയിട്ട് ഇല്ല…

“”ഹമീദ് അയാളെ പോയി കണ്ടതിനു ശേഷം കുറച്ചു ദിവസം അവർ പിടിച്ചു നിന്നു…ആരുടെയും ശല്ല്യം ഒന്നും തന്നെ ഉണ്ടായില്ല..
അഭിജിത് പോലും… അവന്റെ പ്രശ്നം വരെ അവസാനിച്ചു എന്ന് കരുതി നിൽക്കുമ്പോൾ ആണ് മരിയയുടെ ഫോണിലേക്ക് വീണ്ടും അവന്റെ കാൾ വരുന്നത്…
അവൾ അത് കണ്ടപ്പോൾ തന്നെ അസ്വസ്ഥയായി… വിറച്ചു കൊണ്ട് ആണെങ്കിലും അവൾ ആ ഫോൺ എടുത്തു…

“””ഹെലോ… കുറച്ച് ദിവസം അനക്കം ഒന്നും ഇല്ലാതെ ആയപ്പോ തീർന്നു എന്ന് കരുതിയോ… ഞാൻ പ്രാക്ടീസ് ചെയ്‌യായിരുന്നു… നിന്നെ എന്തൊക്കെ ചെയ്യണം എന്ന്… നിന്റെ ഭർത്താവും മകളും അവിടെ ഇല്ല എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ വിളിച്ചത്.. iam കമിങ്….
എന്നും പറഞ്ഞു ഒരു മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ആ കാൾ കട്ട്‌ ചെയ്തു…

ആ നേരം സ്ലീവാറ്റാനും നാൻസിയും എറണാകുളത്തായിരുന്നു… അവളെ കോളേജിലെ അഡ്മിഷൻറെ ആവ്യശ്യത്തിനായി…ചാക്കോയുടെ ഫോൺ വിളി വന്നതും വന്ന ആവിശ്യം നിറവേറ്റാതെ അവർ വീട്ടിലേക്ക് തിരിച്ചു…
മരിയയും മകനും വീടിനുള്ളിൽ തൂങ്ങി കിടക്കുന്നതാണ് അവർ കണ്ടത്…

അത്രെയും പറഞ്ഞു കൊണ്ട് അവർ മുന്നോട്ട് നടന്നു.. ഇതിൽ മരിച്ച ഹമീദിനും ജോസഫിനും മിസ്സിംഗ്‌ ആണെന്ന് പറയുന്ന മാത്യു എന്ന ആൾക്കും എന്താണ് ബന്ധം എന്നത് ജേക്കബിന്റെ തല ചൊറിയിച്ചു… അയാൾ പുറത്തേക്ക് ഇറങ്ങി വണ്ടി എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു… ഇതിനെ കുറിച്ച് ഒന്നും തന്നെ അയാൾ ഭാര്യയോട് ചോദിച്ചില്ല…

4 ദിവസങ്ങൾക്കു ശേഷം…

ഇടുക്കി ജില്ലയിൽ കുറച്ച് ഉള്ളിലേക്ക് മാറി നിൽക്കുന്ന ഒരു വലിയ ബിൽഡിങ്… ചുറ്റും കാട് മൂടി കിടക്കുന്ന അവിടം പോകാൻ ആരും ഒന്ന് ഭയക്കും… അവിടെ ഒരു വശത്ത് തട്ടിക്കൊണ്ടു പോയ മാത്യുവിനെ രണ്ട് കയ്യും മേലോട്ട് വെച്ച് കെട്ടിയിട്ടിരിക്കുന്നു … അയാൾ ഇരിക്കുന്ന തൊട്ടടുത്തായി ഒരു കയറിൽ ഒരു തലയോട്ടി കെട്ടിവെച്ചിരിക്കുന്നു… ആ തലയിലെ കണ്ണ് അപ്പഴും തുറന്ന് തന്നെ ഇരിക്കുന്നത് മാത്യുവിനെ ഭയപ്പെടുത്തി…
4 ദിവസത്തെ പട്ടിണി അയാളെ തീർത്തും തളർത്തിയിട്ടുണ്ട്… അയാളുടെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി…
ആ നേരം ഇരുമ്പിനാൽ ഉണ്ടാക്കപ്പെട്ട വാതിലിന്റെ കമ്പിയിൽ ആരോ അടിക്കുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട്‌ നോക്കി… ഒരു വെള്ള വസ്ത്രം എടുത്ത ഒരു മനുഷ്യൻ… വിശപ്പിന്റെ കാഠിന്യത്തിൽ അടഞ്ഞു കൊണ്ടിരിക്കുന്ന കണ്ണുകളാൽ അവ്യക്തമായി അയാൾ ആ വെള്ളക്കുപ്പായക്കാരന്റെ മുഖത്തേക്ക് നോക്കി.. മുഖത്ത് വലിയ എന്തോ കൊണ്ട് മറച്ചത് അയാൾ അവ്യക്തമായി കണ്ടു… കുറച്ച് നേരത്തെ തിരച്ചിലിനിടയിൽ അയാൾ എന്തോ ഒന്ന് എടുത്ത് വീണ്ടും പുറത്തേക്ക് തന്നെ പോയി….

സമയം രാത്രി 12 മണി… ഒഴിഞ്ഞു കിടക്കുന്ന റോഡ്..

കുമാരേട്ടന്റെ തട്ട് കടയിൽ നിന്നും ഒരു ദോശയും കയിച് ഒരാൾ സൈക്കിൾ ചവിട്ടി പോകാൻ ഒരുങ്ങി… ചുറ്റിലും ആയി ഓരോ ഇടത്തു നിൽക്കുന്ന ശരീരം വിൽക്കാൻ നിൽക്കുന്ന സ്ത്രീകളെ അയാൾ നോക്കികൊണ്ട് സൈക്കിൾ ചവിട്ടി… പെട്ടെന്ന് എന്തോ കണ്ടപോലെ അയാൾ സൈക്കിൾ ബ്രേക്ക്‌ ഇട്ടു… കാമം കത്തുന്ന കണ്ണുകൾ… ചുവപ്പ് എന്ന വര്ണശലഭം കൊണ്ട് കടിച്ചു പിടിച്ച ചുണ്ടുകൾ.. മുന്നിലേക്ക് മാറ്റി ഇട്ട അരയോളം വരുന്ന മുടിയിഴകൾ… അവൾ അയാളിലേക് മാത്രം ശ്രെദ്ധ ചെലുത്തി… അയാൾ സൈക്കളിൽ നിന്നും താഴെ ഇറങ്ങി അവളെ ഒന്ന് നോക്കിയതിന് ശേഷം അവളിലേക്ക് ആയി നടന്നു… പെട്ടെന്ന് ഒരു കറുത്ത വാൻ അയാൾക് മുന്നിലൂടെ മിന്നും വേഗതയിൽ ചീറിപാഞ്ഞു കൊണ്ട് പോയി… തന്റെ പാതി ജീവൻ പോയ കണക്കെ ആ വാഹനത്തിൽ ഉള്ള ആളെ അയാൾ മനസ്സിൽ തെറി പറഞ്ഞു കൊണ്ട് അവളെ ലക്ഷ്യമാക്കി നടന്നു….

“”എന്താ… എങ്ങനെയാ കാര്യങ്ങൾ ഒക്കെ… അയാൾ അവളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…

“”സർ.,, ന് ഇഷ്ട്ടമുള്ള പോലെ.. അവൾ ചുണ്ട് മലർത്തി കൊണ്ട് പറഞ്ഞു…

നീ… വാ.. ആ പാലത്തിന്റെ അടിയിലേക്ക് പോകാം,, എന്നും പറഞ്ഞു അവൾ മുന്നിലും ഇയാൾ പിന്നിലും ആയി നടന്നു…

നടക്കുന്നതിനിടയിൽ ആടി ഉലയുന്ന അവളുടെ അരക്കെട്ട് അയാൾ ശ്രവണമായി ഒന്ന് നോക്കി… അയാളിലെ കാമം പൂർണമായും പുറത്തേയ്ക്ക് എത്തിയിരുന്നു… പെട്ടെന്ന് ഒരു ശബ്ദം കേട്ട് പിറകിലേക്ക് നോക്കിയ അവൾ അയാളെ കണ്ടില്ല… അവൾ ചുറ്റിലും പതറി… അവൾ ഉറക്കെ വിളിച്ചു… ഒരു പ്രതികരണവും ഇല്ലാതെ ആയത് അവളിൽ പേടി പരത്തി…..

സമയം രാത്രി 2 മണി… (ജേക്കബിന്റെ ഫോൺ ശബ്ദിച്ചു.. )
സർ… ഒരാളെ കൂടി മിസ്സിംഗ്‌ ആയെന്ന് ഉള്ള ഒരു കംപ്ലയിന്റ് വന്നിട്ടുണ്ട്… ഫോണിലെ മറു തലക്കൽ നിന്നും ഒരു പോലീസുകാരൻ വിളിച്ചു പറഞ്ഞു…

“”ജേക്കബ് ഞെട്ടി കൊണ്ട് എഴുന്നേറ്റു…. “”വാട്ട്‌… എത്ര സമയം ആയി… ജേക്കബ് സംശയം പൂണ്ടു…

“”സർ… ഒരു 2 മണിക്കൂർ മുമ്പ്… ഒരു സ്ത്രീ ആണ് ഇവിടെ വിളിച്ചു പറഞ്ഞത്… അയാൾ മറുപടി നൽകി…

അത് വരെ ഭാര്യയിൽ ഉണ്ടായിരുന്ന സംശയം അയാളിൽ നിന്നും വിട്ട് പോയി… അവൾ കൂടെ തന്നെ ഉണ്ട്.. അപ്പോൾ ഇവൾ അല്ലാതെ ആര് എന്നത് അയാളെ സംശയത്തിലാക്കി…

“”വിളിച്ചു പറഞ്ഞ സ്ത്രീയെ പോയി കാണണം… ഇപ്പോൾ തന്നെ.. മിസ്സ്‌ ആയ സ്ഥലത്ത് പോയി തിരയണം… എന്തെങ്കിലും തുമ്പ് കിട്ടിയാൽ എന്നെ അറിയിക്ക്… ഞാൻ വേഗം തന്നെ വരാം… എന്നും പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു…

നാൻസിക്ക് ഇതിൽ പങ്ക് ഉണ്ടെങ്കിൽ തന്നെ അവൾ എങ്ങനെ ഇത്രെയും സമാദാനത്തോടെ ഉറങ്ങുന്നു എന്നത് ജേക്കബിന്റെ നിരാശയിൽ ആക്കി… അവൾ അല്ലെങ്കിൽ പിന്നെ അവളുടെ മാല എങ്ങനെ…. സംശയം മനസ്സിൽ വെക്കാൻ ജേക്കബിന് തോന്നിയില്ല…
അയാൾ അവളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി… ഉറക്ക ചുവടോടെ പിറു പിറുത്തു കൊണ്ട് അവൾ കണ്ണ് തുറന്നു…

“””എന്താ ഇച്ചായ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലേ… ദേഷ്യപ്പെട്ടു കൊണ്ട് അവൾ അയാളോട് ആയി പറഞ്ഞു..

മുഖവരക്ക് അവസരം കൊടുക്കാതെ അയാൾ അവളോട് ആയി ചോദിച്ചു…

“‘നിന്റെ അച്ഛനും അമ്മയും എങ്ങനെയാ മരിച്ചത്…

ഭർത്താവിന്റെ ആ നേരത്തെ ചോദ്യം കേട്ട് അവൾ ഞെറ്റി ചുളിച്ചു… “”ഇത് ചോദിക്കാൻ വേണ്ടി ആയിരുന്നോ ഈ നട്ടപ്പാതിരക്ക് എന്നെ വിളിച്ചുണർത്തിയത്… അവൾ ദേഷ്യം പുറത്ത് കാണിച്ചു…

അയാൾ മേശയുടെ വലിപ്പ് തുറന്ന് ആ മാല പുറത്തെടുത്തു… “”ഇത് നിന്റെ മാലയല്ലേ”… ജേക്കബ് അവളോട് ആയി ചോദിച്ചു…

‘”എന്റെയോ… ഇത് എങ്ങനെ എന്റെ ആവും… അതിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾ മറുപടി നൽകി…

“”മാലയുടെ ലോക്കറ്റ് തുറന്ന് ഉള്ളിൽ ഉള്ള അവരുടെ ഫോട്ടോ അവൾക് അയാൾ കാണിച്ചു…
“”ഇത് നിന്റെ അല്ലെങ്കിൽ പിന്നെ ഈ ഫോട്ടോ എങ്ങനെ “”അയാൾ ദേഷ്യം അമർത്തി പിടിച്ചു കൊണ്ട് ഭാര്യയോട് ചോദിച്ചു…

“”ഇത് എന്റെ മാലയല്ല… ഇങ്ങനെത്തെ ഒരു മാല എന്റെ കയ്യിലും ഉണ്ട് എന്നത് ശെരിയാ… അത് ഇപ്പഴും എന്റെ കഴുത്തിൽ തന്നെ ഉണ്ട്… എന്നും പറഞ്ഞു ഉടുത്ത കുപ്പായത്തിന്റെ മാറിടത്തിലേക്ക് തായ്‌ന്ന് കിടന്നിരുന്ന മാല എടുത്ത് അവൾ അയാളിലേക്ക് നീട്ടി…

അയാളുടെ കണ്ണുകൾ സംശയം കൊണ്ട് മിന്നി മറഞ്ഞു…….

“”അപ്പോൾ ഇത് എങ്ങനെ.. അയാൾ സംശയത്തോടെ പറഞ്ഞു…

“”എന്താ ഇച്ചായ പ്രശ്നം.. ഇത് എവിടെ നിന്ന് കിട്ടി… അവൾ ഭീതിയോട് കൂടി ചോദിച്ചു

“”കുറച്ച് നാളുകൾ ആയി ഞാൻ ഒരു ക്രൈം ന്റെ പിന്നാലെയാണ്… അതിൽ നിന്നും കിട്ടിയ ഒരു തെളിവ് ആണ് ഈ മാല…

“”ഈ മാല കിട്ടിയ ഉടനെ ഞാൻ നമ്മുടെ അനാഥാലയത്തിലേക് പോയിരുന്നു… എവിടെയോ കണ്ടു മറന്ന ഒരു മുഖം.. അവർ തന്നെയാണ് എനിക്ക് നിന്നെ കുറിച്ച് പറഞ്ഞു തന്നത്… നിന്റെ അമ്മയും അനിയനും ആത്മഹത്യ ചെയ്‌തത്‌ വരെ…. അയാൾ പറഞ്ഞു നിർത്തി…

“”എന്ത്… ആത്മഹത്യയോ… എന്റെ പപ്പയും മമ്മിയും ഒരു ആക്‌സിഡന്റിൽ ആണ് മരിച്ചത്… പിന്നെ എനിക്ക് ഒരു അനിയൻ തന്നെ ഇല്ല… അവൾ ഭീതിയോട് കൂടി പറഞ്ഞു…

“”അപ്പോൾ ആ മദർ പറഞ്ഞത്… എല്ലാം കളവാണോ… അയാൾ സംശയം പ്രകടിപ്പിച്ചു…

“എന്താ അവരുടെ പേര് പറഞ്ഞെ… അവൾ അയാളിലേക് നോക്കി കൊണ്ട് പറഞ്ഞു…

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ അവളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു…

“””മദർ… ത്രേസ്യ ജോർജ്…തുടരും

 

പകൽ മാന്യൻ: ഭാഗം 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 4

പകൽ മാന്യൻ: ഭാഗം 5

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story