ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 13

നോവൽ

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പിന്നെ ഒരു ഓട്ടം ആയിരുന്നു സ്റ്റാഫ്‌ റൂമിലേക്ക്… ബ്രേക്ക് ടൈം ആയതിനാൽ വരാന്തയിലും സ്റ്റെപ്പിലും മറ്റും ആയി ഒരുപാട് പിള്ളേർ ഉണ്ടായിരുന്നു.

അവരെ എല്ലാം മാറ്റി എങ്ങനെയോ താഴേക്ക് എത്തിയപ്പോൾ കണ്ടു സാറിനെ വിളിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് പോവുന്ന ദേവേട്ടനെ……….

ദേവേട്ടന്റെ കാർ ശരവേഗത്തിൽ കോളേജ് ഗേറ്റ് കടന്നു പോവുന്നത് കണ്ടു…..

ഈശ്വര എന്തൊക്കെ ഉണ്ടാവോ എന്തോ വിഷ്ണു സാറിന്റെ ജീവൻ എങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു…… കള്ള താടിക്ക് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. ദൈവമേ സാറിനെ നീ തന്നെ കാത്തോളണേ…….

അപ്പോഴേക്കും അനന്ദുവും ബാക്കി എല്ലാവരും അവിടേക്ക് വന്നു…..

“ഡി ചേട്ടൻ എന്തിനാ വന്നേ എന്നെ പറ്റി വലതും സാറിനോട്‌ ചോദിക്കാൻ ആവോ?”

“മാങ്ങതൊലി…… അങ്ങേരു ആ വിഷ്ണു സാറിനെ കൊണ്ട് പോയിട്ടുണ്ട്…… ”

ഹഹ… അത് കലക്കി ഇന്നലെ ഫ്ലവർ വെയ്‌സിന് കിട്ടിയത് ഇന്ന്‌ വിഷ്ണു സാറിനു…

എടാ ദുഷ്ട്ട നീ കരിനാക്ക് വളച്ചു ഓരോന്നും പറയല്ലേ…

ഡി ഇനി ഇപ്പൊ എന്ത് ചെയ്യും…..

ഒരു കാര്യം ചെയ്യ് നീ ചെന്ന് നോക്ക് അവിടെ എന്താ നടക്കുന്നതെന്ന്…

അയ്യടി ഞാൻ ഇപ്പൊ ചെല്ലാട്ടാ…

(ഇതും പറഞ്ഞു അനന്ദു അവിടെന്നു ഒറ്റ ഓട്ടം…, )

ടാ ഹരി….

സോറി മോളെ എന്നെ നോക്കണ്ട… നീയായി നിന്റെ ദേവേട്ടൻ ആയി…നമ്മളെ വിട്ടേക്ക്….

(എന്നും പറഞ്ഞു അവനും പോയി ഒരുത്തിയുടെ മുഖം ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു നിൽക്കുന്നുണ്ട്… )

“ആദി ദേവേട്ടൻ വിഷ്ണു സാറിനെ എന്തെങ്കിലും ചെയ്യോ? എനിക്ക് ആകെ പേടി തോന്നുന്നു…”

“എന്റെ കീർത്തു ഒന്നും സംഭവിക്കില്ല.നീ വാ ഈ പീരീഡ് ജൂലി മിസ്സിന്റെ ആണ്. ലേറ്റ് ആയാൽ പുറത്ത് നിൽക്കേണ്ടി വരും.. ”

അവളെയും വിളിച്ചു ക്ലാസ്സിൽ വന്നു ഇരുന്നു…. അവളോട് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും ദേവേട്ടന്റെ സ്വഭാവം നല്ലപോലെ അറിയവുന്നത് കൊണ്ട് സാറിനെ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി എനിക്കും ഉണ്ടായിരുന്നു……

ജൂലി മിസ്സ്‌ പോയതിനു പുറകെ ദേ വരുന്നു വിഷ്ണു സർ. ഇത്രയും നേരം കാറ്റുപോയ ബലൂൺ പോലെ ഇരുന്ന ഒരുത്തി ഇപ്പൊ ഹാപ്പി ആയി ഇരിക്കുന്നു. സാറിനെ കണ്ടപ്പോ എന്റെ മനസിലും ഒരു സമാധാനം നിറഞ്ഞു. കൊന്നില്ലല്ലോ…….

ഇനി തല്ലു വലതും കൊടുത്തിട്ടുണ്ടാവോ. താടി ഉള്ളത് കൊണ്ട് കവിളിൽ തല്ലിയാലും കാണാൻ പറ്റില്ല. ഷർട്ട്‌ ഒക്കെ ആണെകിൽ വടി പോലെ ഇരിക്കുന്നുണ്ട്. അപ്പൊ അടി പിടി ഒന്നും ഉണ്ടായിട്ടില്ല……

സാർ ക്ലാസ്സിൽ വന്നിട്ട് ഒരു തവണ പോലും ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ തിരിഞ്ഞു പോലും നോക്കുന്നില്ല.ഇനി പെടലിക്ക് വല്ലതും താങ്ങിട്ടുണ്ടാവോ…..ആർക്കറിയാം..

“ആത്മിക ഒരു മിനിറ്റ്.. ”

ക്ലാസ്സ്‌ കഴിഞ്ഞു പോവുന്നതിനു മുൻപേ വന്നു സാറിന്റെ വിളി.

ഇനി എന്ത് കുരിശ് ആണാവോ.ആ അസുരൻ പോയി ഓരോന്ന് ചെയ്തതിനു ഇനി എന്നോട് പകരം വീട്ടാൻ വിളിക്കുന്നതാണോ… രണ്ടു കല്പിച്ചു ഞാനും സാറിന്റെ പുറകെ പുറത്തേക്ക് പോയി.

“എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം ഇപ്പൊ വേണ്ട ഉച്ചക്ക് ഉള്ള ബ്രേക്ക്‌ ടൈംയിൽ ലൈബ്രറിയിലേക്ക് വന്ന മതി. പിന്നെ കൂടെ വാലുകളെ ഒന്നും കൂട്ടണ്ട…..”

(എന്നും പറഞ്ഞു അങ്ങേരു പോയി…..മുഖം കണ്ടിട്ട് ദേഷ്യം ഒന്നും തോന്നുന്നില്ല. ആഹാ എന്തായാലും പോയി നോക്കാം. )

ഉച്ചക്ക് അവരോട് പറഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് പോയി.

വന്നിട്ട് മൂന്നു വർഷം ആയെങ്കിലും ആദ്യം ആയിട്ട് ആണ് ലൈബ്രറിയിൽ പോവുന്നത്…..

“ആദ്യം ആയിട്ട് അല്ലെ! ഐശ്വര്യമായി വലതു കാലു വെച്ച് തന്നെ കയറാം. ”

ആദ്യം തന്നെ ലൈബ്രറി ഒന്നു നോക്കി കണ്ടു. എല്ലാം ഷെൽഫിലും ഒരുപാട് പുസ്തകങ്ങൾ നിറഞ്ഞു ഇരിക്കുന്നു. കവിതകളുടെയും കഥകളുടെയും ഒരു ലോകം തന്നെ പിള്ളേർക്കായി തുറന്നു വെച്ചിരിക്കുന്നു.ഓരോ ഷെൽഫിന്റെ അടുത്തും ഇരിപ്പടങ്ങൾ ക്രമികരിച്ചിട്ടുണ്ട് . അങ്ങും ഇങ്ങ് ആയി ഒത്തിരി പിള്ളേരും ഉണ്ട്. എങ്ങും നിശബ്ദത മാത്രം……..

കവിതകളുടെ ഭാഗത്തു ചെന്നപ്പോഴെ കണ്ടു അവിടെ ഏതോ ഒരു ബുക്കിൽ കാര്യം ആയി വായനയിൽ മുഴുകി ഇരിക്കുന്ന വിഷ്ണു സാറിനെ…

എന്നെ കണ്ടതും വായിച്ചു കൊണ്ട് ഇരുന്ന ബുക്ക്‌ മടക്കി വെച്ച് എണീറ്റുകൊണ്ട് എനിക്ക് അരികിൽ ആയി വന്നു നിന്നു..

കുറെ നേരം ഞങ്ങക്ക് ഇടയിൽ മൗനം തളം കെട്ടി നിന്നു. മൗനത്തിനു വിരാമം ഇട്ടുകൊണ്ട് സർ തന്നെ സംസാരിച്ചു തുടങ്ങി…

“ആത്മിക… ഇന്ന് എന്നെ കാണാൻ ദേവൻ വന്നിട്ടുണ്ടായിരുന്നു…..നിങ്ങളുടെ കാര്യം ഒക്കെ ദേവൻ എന്നോട് പറഞ്ഞു. എനിക്ക് ഒന്നും അറിയില്ലായിരുന്നു അറിഞ്ഞിരുന്നു എങ്കിൽ തന്നോട് ഇഷ്ടം പറഞ്ഞു ഞാൻ വരില്ലായിരുന്നു…..

ഈശ്വര ആ ജന്തു എന്തൊക്കെയാണവോ പറഞ്ഞു കൊടുത്തിരിക്കുന്നെ. എന്തായാലും കാര്യം ഏറ്റിട്ടുണ്ട്. എന്റെ പണി എളുപ്പം ആയി.

ഇനി കീർത്തിടെ കാര്യം ശെരിയാക്കല്ലോ… എന്തായാലും മിണ്ടാതെ തന്നെ നിൽക്കാം…

“അല്ലെങ്കിലും മോഹിച്ചത് എല്ലാം സ്വന്തം ആകണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. നമ്മുക്ക് ഉള്ളത് നമ്മളെ തേടി വരും എന്നല്ലേ….. ഇനി നിങ്ങളുടെ ഇടയിലേക്ക് ഞാൻ വരില്ല കേട്ടോ.. ദേവനോടും ഞാൻ പറഞ്ഞിട്ടുണ്ട്…..”

(പറയുന്നതിന് ഇടയിലും സാറിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് ഞാൻ കാണാതെ ഇരിക്കാനും ശ്രമിക്കുന്നുണ്ട് )

എന്നിൽ നിന്നും ഒരു മറുപടി കിട്ടാഞ്ഞിട്ടു ആവും സർ തിരിഞ്ഞു പോവാൻ ഒരുങ്ങിയത്….

സർ……
(തിരിഞ്ഞു നിന്നു കൊണ്ട് തന്നെ സർ എന്നെ നോക്കി. )

സർ പറഞ്ഞില്ലേ നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ തേടി വരും എന്ന്.
അപ്പോൾ കീർത്തി…….

(മുഴുവൻ ആക്കാൻ കഴിയാതെ ഞാൻ പാതി വഴിയിൽ നിർത്തി സാറിനെ നോക്കി. ഒരു പുഞ്ചിരി ആയിരുന്നു സാറിന്റെ മുഖത്തു അപ്പോൾ )

“ഈ ചോദ്യം ഞാൻ തന്നിൽ നിന്നും പ്രതീക്ഷിച്ചതാണ്….ഒരാളെ മനസിൽ നിന്നും പറിച്ചു മാറ്റാൻ അത്ര എളുപ്പം അല്ല ആദി. അവിടേക്ക് മറ്റൊരാളെ ഉൾകൊള്ളാനും എനിക്ക് പെട്ടന്നു സാധിക്കില്ല. എന്നാലും ഞാൻ വാക്ക് തരുന്നു. എന്നിൽ നിന്നും ആദിയോട് ഉള്ള ഇഷ്ടം പൂർണമായി മാറി എന്ന് തോന്നുന്ന നിമിഷം…. കീർത്തിക്ക് അപ്പോഴും എന്നോട് ഉള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എങ്കിൽ അവളെ ഞാൻ കൂടെ കൂട്ടിയിരിക്കും. ഇത് ഞാൻ ആദിക്ക് തരുന്ന വാക്ക് ആണ്‌……

(എനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടാണ് സർ അത് പറഞ്ഞത് )

സാറിനോട്‌ യാത്ര പറഞ്ഞു അവിടെ നിന്നും പോരുമ്പോഴും മനസിൽ നിറച്ചു എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.സർ പറഞ്ഞ കാര്യങ്ങൾ കീർത്തിയെ അറിയിക്കാൻ ആയിരുന്നു കൂടുതൽ തിടുക്കം…….

കീർത്തിയോട് കാര്യങ്ങൾ പറയുമ്പോ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു……

എന്നാലും എന്റെ മനസിൽ ദേവേട്ടൻ എന്തായിരിക്കും സാറിനോട്‌ പറഞ്ഞിട്ട് ഉണ്ടാവുക എന്നത് ഉത്തരം ഇല്ലാത്ത ചോദ്യം പോലെ കിടന്നു…… ആ സാധനം ആയതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല….

“വൈകിട്ട് ചെല്ലുമ്പോ ചോദിച്ചു അറിയാം കള്ളതാടിയോട് തന്നെ ”

ഇന്നത്തെ ദിവസത്തിനു ഒരുപാട് ദൈർഘ്യം ഉള്ള പോലെ തോന്നി….. എങ്ങനെ എങ്കിലും ദേവേട്ടനെ കണ്ടാൽ മതി എന്നായി എന്റെ അവസ്ഥ…….. എന്താ അങ്ങേര് പറഞ്ഞെ എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാന കേടു. എന്തായാലും എനിക്ക് ഉള്ള പതിനാറിന്റെ പണി ആവാനും ചാൻസ് ഉണ്ട്…..

വീട്ടിൽ എത്തിയപ്പോ കണ്ടു പുറത്ത് തന്നെ ഇരുന്നു പത്ര പാരായണം നടത്തുന്ന കള്ളതാടിയെ….

ഇപ്പൊ തന്നെ പോയി ചോദിച്ചാലോ…. ഇപ്പൊ രൗദ്രം ആണോ അതോ ശാന്ത ഭാവം ആണോ… കണ്ടിട്ട് ഒന്നും മനസിലാവുന്നില്ലല്ലോ….. ഒന്ന് ചെന്ന് നോക്കാം…

(ഹ്മ്മ് വരുന്നുണ്ട് കുട്ടി പിശാശ്…..ആടി പാടി ഇങ്ങോട്ട് ആണല്ലോ…. ഞാൻ കോളേജിൽ ചെന്നത് അറിഞ്ഞു കാണോ….. )

ഓയ് അസുരാ… പത്രം വായിക്കുവാണോ ….

അല്ലെടി ഞാൻ ഇവിടെ കഥ എഴുതുകയാ എന്താ പോരുന്നോ….

ഓഹോ…. നിങ്ങളുടെ ഒക്കെ നാട്ടിൽ പത്രം തല തിരിച്ചാണോ കഥ എഴുതുന്നത്….

ആഹ് ഇതെന്റെ പത്രം എന്റെ കഥ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും…

ഓഹ് കലിപ്പിലാണല്ലോ മാഷേ…

ആണെങ്കിൽ…..

ആണെങ്കിൽ ഒന്നുല്ല…. കലിപ്പാവുമ്പോ എന്റെ ദേവേട്ടനെ കാണാൻ എന്നാ ചുന്ദരനാ….

എന്താടി ഒരു സോപ്പിങ് എന്ത് പണി തരാനാ ഇപ്പൊ വന്നേ…

ഓഹ് ഈ ദേവേട്ടൻ എന്താ ഇങ്ങനെ… എപ്പോ നോക്കിയാലും എന്നോട് വഴക്ക് ഇട്ടോണ്ടിരിക്കും…

അയ്യോടി വഴക്കിടാത്ത ഒരു പാവം… വന്ന കാര്യം എന്താ എന്ന് വെച്ചാൽ പറയടി…….

അതെ ദേവേട്ടൻ ഇന്ന്‌ എന്റെ കോളേജിൽ വന്നിരുന്നോ…

(ഓഹോ അപ്പൊ അത് തന്നെ കാര്യം )

ഞാൻ എന്തിനു നിന്റെ കോളേജിൽ വരണം…

അത് തന്നെയാ ഞാനും ചോദിച്ചത്… എന്തിനാ വന്നേ എന്ന്… ഞാൻ കണ്ടു വിഷ്ണു സാറിനെയും കൊണ്ട് പോവുന്നത്…

ആഹ് കണ്ടെങ്കിൽ കണക്കായി പോയി… നീ കൊണ്ടുപോയി കേസ് കൊടുക്ക്….

(നല്ല രീതിയിൽ ചോദിച്ചാൽ ഇങ്ങേരു ഒന്നും പറയില്ല )

ഡാ അസുരാ പറയടാ നീ എന്താണ് അവിടെ സാറിനോട് പറഞ്ഞത്..

നിനക്ക് അറിയണം എന്ന് അത്ര നിർബന്ധം ആണോ..

ആഹ് അതെ പറയടാ….

ഞാൻ എന്താ പറഞ്ഞതെന്ന് അറിയോ…

എനിക്ക് അറിയും എങ്കിൽ ഞാൻ വന്നു ചോദിക്കോ..

അതെന്താന്നോ… ഞാൻ അവന്റെ അടുത്ത് സത്യങ്ങൾ പറഞ്ഞു…

എന്ത് സത്യം…

ഓഹ് ഒന്നും അറിയാത്ത പോലെ (ഇല്ലാത്ത നാണം ഒക്കെ ഉണ്ടാക്കിയാണ് ദേവ് പറയുന്നത്)

(അയ്യേ ഇങ്ങേരു ഇത് എന്തോന്നാ ഈ കാണിക്കുന്നേ… )

എന്താ എന്ന് വെച്ചാ പറയ് മനുഷ്യാ….

ഞാൻ അവനോട് പറഞ്ഞു നമ്മുടെ കല്യാണം ഉറപ്പിച്ചതാണ് നിന്റെ പഠിത്തം കഴിഞ്ഞാൽ ഉണ്ടാവും എന്ന് പറഞ്ഞു …

ഏഹ് ഇതൊക്കെ എപ്പോ…. ആര് ആരെ കല്യാണം കഴിക്കുമെന്ന്..
എടോ കാലമാടാ തന്നോട് ആരാടോ അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്…

ഞാൻ നിന്നെ അല്ലാതെ വേറെ ആരെയാ….

“അയ്യടാ ആ മോഹം മോൻ എട്ടാക്കി മടക്കി പോക്കറ്റിൽ വെച്ചാൽ മതി. കെട്ടാൻ വന്നിരിക്കുന്നു…. ”

അയ്യടാ നിന്നെ കെട്ടാൻ മുട്ടി നിൽക്കുവല്ല ഞാൻ അന്ന് ബ്രദർ ആണോ എന്ന് ചോദിച്ചതിന് അവനു ഒരു പണി കൊടുത്തതല്ലേ കൂടെ നിനക്കും…..

അവനെ കണ്ടപോളെ എനിക്ക് പാവം തോന്നി.. എന്റെ ഒരു കൈക്ക് ഇല്ല അവൻ അതുകൊണ്ട് അങ്ങനെ പറഞ്ഞു ഒഴുവാക്കി…..

അതിനു ഞാൻ പറഞ്ഞോ ഒഴിവാക്കി തരാൻ.. എന്തേ എന്റെ ദേവേട്ടന് എന്നെ ആരും സ്നേഹിക്കുന്നത് ഇഷ്ടമല്ലേ…

അല്ലെന്ന് കൂട്ടിക്കോ…

അപ്പൊ ദേവേട്ടന് എന്നെ ഇഷ്ടം ആണല്ലേ ..

അയ്യേ ഇഷ്ടോ…. ഇഷ്ടപ്പെടാൻ പറ്റിയ ഒരു സാധനം….

പിന്നെന്തിനാടാ അസുര സാറിനോട് അങ്ങനെ പറഞ്ഞത്…

അതോ… നിന്നെ അവൻ എന്നല്ല ആരും കെട്ടാൻ ഞാൻ സമ്മതിക്കില്ല…
അങ്ങനെ ഇപ്പൊ മോൾ അവനേം കേട്ടി സുഖമായി ജീവിക്കണ്ട…

നീ ഇങ്ങനെ മൂത്തു നരച്ചു ഇങ്ങനെ നടക്കണം അതാണ് എന്റെ ആഗ്രഹം…

(അതും പറഞ്ഞു ദേവൻ അവിടെന്ന് പോയി.. )

ദുഷ്ടൻ പറഞ്ഞത് കേട്ടില്ലേ…അങ്ങനെ ഒക്കെ പറഞ്ഞു എന്നറിഞ്ഞപ്പോ ഞാൻ വിചാരിച്ചു എന്നെ ഇഷ്ടം ആയതുകൊണ്ട് ആവും എന്ന്.അല്ലെങ്കിലും ഞാനാ പൊട്ടി ഈ കടുവയെ ഒക്കെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതിയാലോ. തെണ്ടി…. ജന്തു….. തു തു… തു…..

(വാതിലിന്റെ മറവിൽ നിന്നും അവളുടെ ഭാവം കണ്ടു ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് ദേവനും അവിടെ തന്നെ നിന്നു…)…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

സ്വർണ്ണവിലയിൽ വൻ വർധനവ്‌

ആദിദേവ്: ഭാഗം 13

Share this story