നയോമിക – ഭാഗം 5

Share with your friends

നോവൽ

ഴുത്തുകാരി: ശിവന്യ അഭിലാഷ്

“നയോമി”

കീർത്തി പതിയെ വിളിച്ചു.

“നിർമ്മയിയെ നിങ്ങൾക്കെങ്ങനെ അറിയാം” ?

നയോമിയുടെ ശബ്ദം പതറിയിരുന്നു.

“നിർമ്മയിയെ ഞങ്ങൾക്കറിയാം… പക്ഷേ നിർമ്മയിയുമായി നയോമിക്കുള്ള ബന്ധമോ നയോമിയുടെ പാസ്റ്റോ
ഞങ്ങൾക്കറിയില്ല…. ”

നയോമിയുടെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു.

“നയോമി…. തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല… സീ … അമ്മ പോയതിന് ശേഷം നീ വന്നപ്പോഴാണ് ഞങ്ങള് മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിച്ചത്… മനസ്സമാധാനത്തോടെ ജോലിക്ക് പോയി തുടങ്ങിയത്… നീ വന്നപ്പോഴാണ് ഏട്ടൻ വീണ്ടും ചിരിക്കാനും… എന്തിന് സംസാരിക്കാൻ പോലും തുടങ്ങിയത്….. നോക്ക് മോളെ നിന്നെ ഞങ്ങൾ ഒരിക്കലും ഈ വീട്ടിലെ വേലക്കാരി ആയിട്ടല്ല കാണുന്നത്… ഞങ്ങളിലൊരാളായിട്ടാ…”

കീർത്തി നയോമിയുടെ കൈകൾ കൂട്ടിപ്പിടിച്ചു.

അപ്പോഴേക്കും കിരണും അങ്ങോട്ടെത്തി .

“ഇവളെന്തിനാ കരയുന്നെ…. “?

അവൻ അവരുടെ അടുത്തുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഒന്നൂല്ല ഏട്ടാ… ”

“നയോമി… എന്താടോ ”

‘ഒന്നൂല്ല സാർ”

കണ്ണുകൾ തുടച്ച് കൊണ്ട് നയോമി പറഞ്ഞു.

“തനിക്ക് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പറയൂ നയോമീ…. എന്താവശ്യത്തിനും ഞങ്ങളുണ്ടാകും”

മനുവിന്റെതായിരുന്നു ആ വാക്കുകൾ

” നിർമ്മയി”

നയോമി പതിയെ ഉരുവിട്ടു.

” നിർമ്മയിയോ…. അതാരാ ”

കിരണിന് ഒന്നും മനസ്സിലായില്ല.

“അവളെന്റെ ചേച്ചിയാ…. എന്റെ ചേച്ചി പെണ്ണ്…. അച്ചന്റേം അമ്മേടേം നിച്ചു”

വിദൂരതയിൽ നിന്നെവിടുന്നോ അവളുടെ വാക്കുകൾ വരുന്നത് പോലെ തോന്നി അവർക്ക് .

നയോമിയുടെ ജീവിതം അറിയാനായി മൂവരും അക്ഷമയോടെ ഇരുന്നു.

***************************

“അയ്യോ അമ്മേ…..”

ഒരു അലർച്ചയോടെ നയോമി കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ കയ്യിലൊരു ബക്കറ്റുപിടിച്ച് കലി കയറി നിൽക്കുന്നു നിർമ്മല.

ഉറങ്ങിക്കിടക്കുന്ന നയോമിയുടെ തലയിൽ കൂടി വെള്ളമൊഴിച്ചിട്ടുള്ള നിൽപ്പാണ്…. നിർമ്മലക്ക് പുറകിലായി നയോമിയെ നോക്കി ചിരിച്ച് കൊണ്ട് നിർമ്മയിയും.

”ന്താമ്മേ ഈ കാട്ടിയത്… എനിക്ക് ഉറങ്ങി മതി ആയില്ല”

“അല്ലേലും നിനക്കെപ്പോഴാ ഉറങ്ങി മതി ആയിട്ടുള്ളത്…. മര്യാദക്ക് എണീറ്റ് കോളേജിൽ പോടി ”

“അല്ലേലും അമ്മക്കും അച്ചനും എപ്പോഴും മൂത്തമോളെ മതിയല്ലോ… എന്നെ എന്താ വല്ലതവിടും കൊടുത്ത് വാങ്ങിയതണോ ”

എല്ലാ വീട്ടിലെയും രണ്ടാമത്തെ കുട്ടി പറയുന്ന സ്ഥിരം ഡയലോഗ് നയോമിയും എടുത്ത് പ്രയോഗിച്ചു.

അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നിർമ്മല അടുക്കളയിലേക്ക് നടന്നു.

”പിന്നേ… തവിട് കൊടുത്ത് വാങ്ങാനാണേൽ ഞങ്ങൾക്ക് നല്ല ഒന്നിനെ വാങ്ങായിരുന്നില്ലേ.. നിന്നെ ഞങ്ങൾക്ക് കളഞ്ഞ് കിട്ടിയതാ..”

നിർമ്മയി വീണ്ടും അവളെ പ്രകോപിപ്പിച്ചു.

” ദേ… ചേച്ചിയാണെന്നൊന്നും ഞാൻ നോക്കില്ല… ഒരൊറ്റ കീറ് വെച്ച് തരും”

“നയോമീ”

‘”ഒന്നൂല്ലാ അമ്മേ”

അടുക്കളയിൽ നിന്നും വീണ്ടും നിർമ്മലയുടെ ഒച്ച പൊന്തിയപ്പോൾ നയോമി പതിയെ എണീറ്റ് പുറത്തേക്ക് നടന്നു.

“നാളെ വല്ല വീട്ടിലേക്കും കയറി ചെല്ലേണ്ട പെണ്ണാ…. ഒരു പണി ചെയ്യില്ല…. ”

പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് ചായക്കായി അടുക്കളയിലേക്കെത്തിയ നയോമിയെ നിർമ്മല വീണ്ടും വഴക്ക് പറയാൻ തുടങ്ങി.

” വീണ്ടും തുടങ്ങി ”

നയോമി പതിയെ അവിടെ നിന്നും രക്ഷപ്പെട്ടു..

“എന്താ അച്ചാ…. കുരുമുളകിന്റെ വില വീണ്ടും കുറഞ്ഞോ”

വരാന്തയിൽ പത്രം വായിച്ചിരിക്കുകയായിരുന്ന രാഘവനോട് ചോദിച്ചു കൊണ്ട് , അവൾ അയാളുടെ മുൻപിൽ ചെന്നിരുന്ന് പത്രത്തിന്റെ മുൻപിലത്തെ പേജ് പിടിച്ചു നോക്കി.

” ഉം എന്താ നോക്കുന്നെ…. പത്രമൊക്കെ വായിക്കാൻ തുടങ്ങിയോ… ”

അയാൾ അവളെ കളിയാക്കി.

” എന്റെ പൊന്നച്ചാ വല്ല ഹർത്താലോ വിദ്യാഭ്യാസബന്ദോ മറ്റോ ഉണ്ടോന്ന് നോക്കിയതാ”

“എടീ നിന്നെയുണ്ടല്ലോ ”
അയാൾ അവൾക്ക് നേരെ കൈ ഓങ്ങി യുടനെ അവൾ എണീറ്റ് അകത്തേക്കോടി.

*********************

“ഞാനിറങ്ങുവാട്ടോ അച്ചാ… ”

പുറത്ത് പോകാൻ തയ്യാറായ വേഷത്തിൽ നിർമ്മയി ഇറങ്ങി വന്നു.

” ഉണ്ണീ നീ വരുന്നുണ്ടോ…”
അവൾ അകത്തേക്ക് നോക്കി വിളിച്ച് ചോദിച്ചു.

” ചേച്ചി പോയ്ക്കോ… ഞാൻ ബസ്സിൽ പോക്കോളാം”

” രൂപ എന്തേലും വേണോ മോളേ ”

രാഘവൻ നിർമ്മയിയോട് ചോദിച്ചു.

“വേണ്ടച്ചാ… എന്റെ കയ്യിലുണ്ട്”

” ചേച്ചീ പോവല്ലേ ഞാനുമുണ്ട്…. ”
നയോമി അകത്ത് നിന്നും ഓടി വന്നു.

” അച്ചാ ചേച്ചിക്ക് ഓഫർ ചെയ്ത ആ കാശിങ്ങു തന്നേക്ക് ”

” നീയല്ലേടീ ഇപ്പോ അടുക്കളയിൽ വന്ന് എന്റെ കയ്യിൽന്ന് കാശ് വാങ്ങിച്ചെ ”

“ഓ.. നിമ്മിക്കുട്ടി ഇവിടുണ്ടാരുന്നോ … അതേയ് ഞാൻ നിങ്ങടെ നിച്ചു മോളെ പോലെ സ്റ്റൈപന്റോടെ പിഎച്ച്ഡി ചെയ്യുകയല്ല. പി ജി ചെയ്യുവാ… അപ്പോഴേ എനിക്കൊരു പാട് ചിലവുണ്ട്… ”

” നിന്റെ ചിലവിന്റെ ആവശ്യക്കളൊക്കെ ഞാനറിയുന്നുണ്ട്… ദേ രാഘവേട്ടാ ഇവൾക്ക് ചില്ലിക്കാശ് കൊടുക്കണ്ടാട്ടോ..”

“എനിക്കെങ്ങുംവേണ്ട നിങ്ങടെ പൈസ. ചേച്ചി വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ബസ്സിന് പോയ് കോളാം”

അവൾ കെറുവിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി.

” പോവാട്ടോ അമ്മേ… അച്ചാ…”

നിർമ്മയി രണ്ട് പേരോടും യാത്ര പറഞ്ഞ് സ്കൂട്ടിയിൽ ചെന്ന് കയറി.

മക്കൾ രണ്ട് പേരും പോകുന്നതും നോക്കി രാഘവൻ അൽപസമയം നിന്നു.

” നിമ്മീ എന്റെ ഷർട്ടിങ്ങെടുത്തേ…. ഞാനാ കവല വരെ പോയിട്ട് വരാം…

********************

രാഘവനും നിർമ്മലക്കും മൂന്ന് മക്കളാണ്… മൂത്തവൾ നിർമ്മയി.. ഭരതനാട്യത്തിൽ പിഎച്ച്ഡി ചെയ്യുന്നു…. ഇരുണ്ട നിറമാണെങ്കിലും സുന്ദരി ആയിരുന്നു അവൾ.. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും നിർമ്മയിയെ പോലൊരു മകളെ… അത്രയ്ക്കും നല്ല കുട്ടി ആ നാട്ടിൽ വേറെ ഇല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം….

രണ്ടാമത്തെതാണ് നയോമിക… സൈക്കോളജിയിൽ പി ജി ചെയ്യുന്നു…
നിർമ്മയിയുടെ നേരെ എതിർ സ്വഭാവം.. താന്തോന്നിത്തരവും തല്ല് കൊള്ളിത്തരവും ആണ് കയ്യിലിരിപ്പ്….

ഇളയവൻ ഉണ്ണികൃഷ്ണൻ ഒമ്പതാം തരത്തിൽ പഠിക്കുന്നു…

രാഘവൻ ഇപ്പോൾ കൃഷിയാണ് ജോലിയെങ്കിലും മുൻപ് അതായത് നിർമ്മലയെ കാണുന്നതിന് മുൻപ് നാട്ടിലെ അറിയപ്പെടുന്ന ഗുണ്ട ആയിരുന്നു.

അടിപിടിയും വെട്ടും കുത്തുമായി നടന്നിരുന്ന കാലത്താണ് മുത്തശ്ശി മാത്രം കൂട്ടിനുണ്ടായിരുന്ന നിർമ്മലയെ കാണുന്നതും ഇഷ്ടപ്പെടുന്നതും… അനാഥനായിരുന്ന അയാൾക്ക് നിർമ്മലയുടെ കൂടെയുള്ള ജീവിതം സ്വപ്നവും ആഗ്രഹവുമായപ്പോൾ ഗുണ്ടാപ്പണിയൊക്കെവിട്ട് അയാൾ നന്നായി…

പക്ഷേ എല്ലായിടത്തേയും പോലെ വിവാഹശേഷം അയാൾക്കാ നാട്ടിൽ ജീവിക്കാൻ സാധ്യമായിരുന്നില്ല… മുത്തശ്ശിയേയും നിർമ്മലയേയും കൂട്ടി അയാൾ ആ നാട് വിട്ടു ഇവിടെ ചേക്കേറി.

ഇവിടെ ആർക്കും രാഘവനെയോ രാഘവന്റെ മുൻകാല ചരിത്രമോ അറിയില്ലായിരുന്നു.. സ്വന്തം മക്കളിൽ നിന്ന് വരെ അവരത് മറച്ച് വെച്ചു.

(തുടരും)

(ലെങ്ത് കുറവാണെന്ന് പറയുന്നവരോട് പലതിരക്കുകൾക്കിടയിലാണ് ഡെയ്ലി ഒരു പാർട്ട് എഴുതിയിടുന്നത്… എഴുത്തുകാരി എന്നത് പോലെ ജീവിതത്തിൽ എനിക്ക് വേറെയും റോളുകൾ ഉണ്ട്… എല്ലാം കൂടി ഒരുമിച്ച് മാനേജ് ചെയ്യുന്നതു കൊണ്ടാണ് എഴുത്ത് കുറയുന്നത്…. ദയവ് ചെയ്ത് വായനക്കാർക്ക് മനസ്സിലാകുമെന്ന് കരുതുന്നു…. )

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!