ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12

എഴുത്തുകാരി: അമൃത അജയൻ


” മയീ ….. നിന്റെ ഇപ്പോഴത്തെ ഫീലിങ്സ് എനിക്ക് മനസിലാകും .. വിവാഹം കഴിഞ്ഞു വരുന്ന ഒരു പെൺകുട്ടിയും അവളുടെ ഭർത്താവിനെ കുറിച്ച് കേൾക്കാനാഗ്രഹിക്കാത്തതാണ് നീ കേട്ടത് .. . ഇപ്പോ എന്റെ നിരപരാഥിത്വം തെളിയിക്കേണ്ടത് എന്റെ കടമയാണ് .. അത് ഞാൻ ചെയ്യും … പക്ഷെ ഇതിന്റെ പേരിൽ നീ അതിരു വിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം .. പറയുന്ന വാക്കുകൾ പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല .. ഞാൻ തെറ്റു ചെയ്തുവെന്ന് തെളിഞ്ഞാൽ നിനക്കെന്നെ എങ്ങനെ വേണെങ്കിലും ശിക്ഷിക്കാം … അതുവരെ ക്ഷമിക്ക് …” അവന്റെ സ്വരത്തിൽ , ഒരേ സമയം കരുതലും യാചനയും നിറഞ്ഞു നിന്നു ..

മയി നിശബ്ദയായി നിന്നതേയുള്ളു …

ആ റൂമിൽ നിന്ന് ലോബിയിലേക്കിറങ്ങാൻ ഡോറുണ്ട് .. അൽപ നേരം അവളുടെയടുത്ത് തന്നെ നിന്നിട്ട് , അവനാ ഡോർ തുറന്ന് ലോബിയിലിറങ്ങി നിന്നു ..

നക്ഷത്രങ്ങൾ കൺ തുറന്നു നിൽക്കുന്ന സുരഭില രാത്രി … തന്റെ ആദ്യരാത്രി … ജീവിതത്തിൽ എന്നെന്നും ഓർത്തു വയ്ക്കാൻ കഴിയുന്ന സുഖമുള്ള ഓർമകളായി മാറേണ്ടിയിരുന്ന രാത്രിയാണ് ഒരു ചില്ല് പാത്രം പോലെ ഉടഞ്ഞ് കൺമുന്നിൽ വീണു കിടക്കുന്നത് .. താലിചാർത്തിയ പെണ്ണിന്റെ മുന്നിൽ അപമാനിതനാകേണ്ടി വന്നു … അവന് തന്നോട് തന്നെ ഈർഷ്യ തോന്നി ..

കുറേ സമയം ലോബിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു … പിന്നെ തിരികെ റൂമിലേക്ക് കയറി വന്നത് …

അവൻ നോക്കുമ്പോൾ മയി ബെഡിൽ തിരിഞ്ഞ് കിടന്ന് ഉറക്കമാണ് … ലൈറ്റ് അണച്ച് ഒരു ഫാൻസി ലൈറ്റ് തെളിച്ചിട്ടുണ്ട് …

” ഇതെന്തൊരു സാധനം ….” അവൻ ശബ്ദമില്ലാത പിറുപിറുത്തു …

കുറച്ച് സമയം അവൻ അവളെ തന്നെ നോക്കി നിന്നു …

പിന്നെ ബെഡിന്റെ ഓരത്ത് വന്നിരുന്നു …. അവൻ കിടന്നതും മയി ചാടിയെഴുന്നേറ്റു …

” നിങ്ങളിവിടാണോ കിടക്കുന്നേ …. ” മയി അവനെ തുറിച്ചു നോക്കി ചോദിച്ചു …

കിടന്നതു പോലെ തന്നെ അവൻ എഴുന്നേറ്റിരുന്നു ..

” ഞാൻ പിന്നെ എവിടെ കിടക്കാനാ …”

” അതെനിക്കറിയോ .. ഇത് നിങ്ങടെ വീടല്ലേ .. നിങ്ങൾ തന്നെ വേറെ സ്ഥലം കണ്ടു പിടിക്ക് … ”

അവൻ അവളെ തറപ്പിച്ച് നോക്കി …

” നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഞാൻ പുറത്ത് പൊയ്ക്കോളാം … ” അവൾ ബെഡിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചു …

” വേണ്ട … താൻ കിടന്നോ …..” പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് പോയി ഒരു ബെഡ്ഷീറ്റ് എടുത്തു വന്ന് നിലത്ത് വിരിച്ചു … ഒരു പില്ലോയും എടുത്തു വച്ച് നിലത്ത് കിടന്നു ….

അവൻ കിടക്കുന്നത് നോക്കിയിരുന്നിട്ട് അവളും ബെഡിൽ തിരിഞ്ഞ് കിടന്ന് ഉറങ്ങി …

* * * * * * * * * * *

പിറ്റേന്ന് ഉറക്കമെണീറ്റ് മയി കണ്ടത് വെറും നിലത്ത് ചുരുണ്ടു കൂടി കിടക്കുന്ന നിഷിനെയാണ് .. ബെഡ്ഷീറ്റ് കുറച്ചു ദൂരെ കിടപ്പുണ്ട് … അവൾ അവന്റെ ദേഹത്ത് മുട്ടാതെ , ശ്രദ്ധിച്ച് കാൽ വച്ച് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി ..

ബ്രഷ് ചെയ്തു , ഫ്രഷ് ആയി വന്നിട്ട് , മുടി മുകളിലേക്ക് പിടിച്ച് വച്ച് ക്ലിപ്പ് ചെയ്തു .. പിന്നെ താഴേക്കിറങ്ങിപ്പോയി …

കിച്ചണിൽ ഹരിതയും വീണയും കുക്കിങ്ങിലാണ് …

” കുറച്ചു കൂടി കഴിഞ്ഞ് എണീറ്റാൽ പോരായിരുന്നോ മോളെ .. ക്ഷീണം ഉണ്ടാവും ….”

” ഏയ് … ഉണർന്നു കഴിഞ്ഞാൽ പിന്നെ കിടക്കാൻ പറ്റില എനിക്ക് … ” മയി ചിരിച്ചു കൊണ്ട് പറഞ്ഞു …

അപ്പോഴേക്കും ഹരിത അവൾക്ക് ഒരു കപ്പ് ചായ കൊണ്ടു വന്നു കൊടുത്തു …

” ഇഡിയപ്പം ആണോ അമ്മേ ….” ചായ കുടിച്ച് കൊണ്ട് അവൾ ചോദിച്ചു ..

” അതെ മോളെ … ഇവിടെ ഇതൊക്കെയാ എല്ലാവർക്കും ഇഷ്ടം .. പുട്ട് ഒന്നും കൈ കൊണ്ട് തൊടില്ല .. ” വീണ പറഞ്ഞു …

കിച്ചൺ രണ്ട് സെക്ഷനാണെന്ന് മയി കണ്ടു … അങ്ങോട്ടു നോക്കി നിൽക്കുമ്പോൾ , ഒരു പ്ലേറ്റിൽ ചുരണ്ടിയ നാളികേരവുമായി രാജശേഖർ വന്നു …

” ഗുഡ് മോർണിംഗ് മോളെ ….” നാളികേര പ്ലേറ്റു ഹരിതയുടെ കൈയ്യിൽ കൊടുത്തുകൊണ്ട് മയിയെ നോക്കി രാജശേഖർ വിഷ് ചെയ്തു …

” ഗുഡ് മോർണിംഗ് അച്ഛാ …..”

അൻപതിനു മേലെ പ്രായമുണ്ടെങ്കിൽ രാജശേഖർ ഊർജ്ജസ്വലനാണ് …

ചായ കുടിച്ച് കഴിഞ്ഞ് മയി കപ്പ് കഴുകി വച്ചു …

” മോളിൽ ചായകൊടുക്കാൻ ….” അവൾ വീണയോട് ചോദിച്ചു …

” ഏയ് .. ഇവിടെ അങ്ങനത്തെ ശീലമൊന്നുമില്ല മോളെ … ഭർത്താവിന് ഇരിപ്പിടത്തിൽ ചായയുമായി പോകുന്ന ഭാര്യ … ഇവിടെ ഭക്ഷണം കഴിക്കാൻ ഒന്നുകിൽ ടൈനിംഗ് ടേബിളിൽ വരുക … അവിടെ ഇല്ലെങ്കിൽ കിച്ചണിൽ വന്ന് എടുത്തു കഴിക്കുക … അവിടെയും ഇല്ലെങ്കിൽ തനിയെ ഉണ്ടാക്കി കഴിക്കുക .. ആണായാലും പെണ്ണായാലും … ഇതിലൊക്കെ ഇളവ് കിട്ടുന്നത് , അസുഖമാണെങ്കിലോ , അധിക ജോലി ഉണ്ടെങ്കിലോ ഒക്കെയാണ് .. അവൻ എഴുന്നേൽക്കുമ്പോ താഴെ വന്നോളും .. ” രാജശേഖറാണ് പറഞ്ഞത് …

മയിക്ക് അവരുടെ രീതികളൊക്കെ ഇഷ്ടമായി … ഇങ്ങനെ വേണം കുടുംബമായാൽ .. അവൾ മനസിൽ പറഞ്ഞു …

” ഇനിയെന്താ ചെയ്യാനുള്ളത് ഹരിതേടത്തി … ” ഗ്രീൻപീസ് കറി റെഡിയാക്കുന്ന ഹരിതയുടെ അടുത്തേക്ക് ചെന്ന് മയി ചോദിച്ചു ..

” മയി ഇങ്ങ് വാ … നമുക്ക് വിശേഷങ്ങളൊക്കെ പറഞ്ഞ് ഈ വെജിറ്റബിൾ കട്ട് ചെയ്യാം ….” ഫ്രിഡ്ജിൽ നിന്ന് വെജിറ്റബിൾസ് എടുത്തു കൊണ്ട് രാജശേഖർ വിളിച്ചു …

അവൾ ഒരു കത്തിയെടുത്തു കൊണ്ട് കൂടെ ചെന്നു …

* * * * * * * * *

ഒരു ഫോർമാലിറ്റിയും ഇല്ലാത്ത ഇടപെടൽ ആയതിനാൽ മയി അവരോടൊക്കെ വേഗം ഇണങ്ങി ..

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നു .. അപ്സര നവീനിന്റെ മടിയിൽ ആയിരുന്നു .. അവളച്ഛൻ കുട്ടിയാണെന്ന് മയി അതിനോടകം മനസിലാക്കിയിരുന്നു … താനും പണ്ട് അങ്ങനെയായിരുന്നു … അച്ഛനൊപ്പമായിരുന്നു എല്ലായ്പ്പോഴും ..

അച്ഛനെ കുറിച്ചോർത്തപ്പോൾ മയിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ..

” കേട്ടോ മോളെ , ഈ വീട്ടിൽ ആകെ രണ്ട് കുഴിമടിയന്മാരാ ഉള്ളത് … ഒന്ന് വാവാച്ചി … ഒന്ന് കിച്ചു … ” രാജശേഖർ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു …

അവൾ മെല്ലെ ചിരിച്ചു …

നിഷിനെ കിച്ചു എന്നും നവീനെ കണ്ണനെന്നുമാണ് വിളിക്കുന്നതെന്ന് അവൾ മനസിലാക്കിയിരുന്നു …

നിവ അത് കേട്ടപ്പോൾ മുഖം വീർപ്പിച്ചു .. നിഷിൻ മയിയെ ഇടംകണ്ണിട്ട് നോക്കിയിട്ട് ഇഡിയപ്പത്തിൽ ശ്രദ്ധിച്ചു …

മടി മാത്രമല്ലച്ഛാ …. കള്ളത്തരവും ഈ രണ്ടെണ്ണത്തിനും തന്നാ ഉള്ളത് എന്നവൾ മനസിൽ പറഞ്ഞു …

” വാവ ഇനിയെന്നാ ഹോസ്റ്റലിൽ പോകുന്നേ … ” മയി ചോദിച്ചു …

” ഇന്ന് വൈകിട്ട് …….” അവൾ ഗൗരവത്തിൽ പറഞ്ഞു …

വീണ അവളെ നോക്കി കണ്ണുരുട്ടി …

മയിയോട് അടുപ്പം കാണിക്കാത്തതിൽ , വീണ അവളെ കുറച്ചു മുന്നേയും ശാസിച്ചിരുന്നു ..

” നാളെ ഫ്രൈഡേയല്ലേ … അത് കഴിഞ്ഞാ രണ്ട് ദിവസം ഹോളിഡേ .. ഇനിയിപ്പോ മൺഡേ പോയാൽ പോരേ വാവക്ക് …..” മയി ചോദിച്ചു ..

” ഞങ്ങളും പറഞ്ഞതാ മോളെ … അവൾക്ക് നോട്ട്സ് പെന്റിംഗ് ആണെന്ന് .. കല്ല്യാണത്തിന് ലീവായില്ലേ അതിന്റെ .. എല്ലാ വീക്കെന്റിലും വന്നോണ്ടിരുന്നതാ .. അസൈഗ്മെന്റ്സ് ഒക്കെ കൂടിയപ്പോ മാസത്തിൽ ആയി വരവ് … ” വീണ പറഞ്ഞത് കേട്ട് മയി അവളെ ചുഴിഞ്ഞൊന്ന് നോക്കി …

അവളും മയിയെ തന്നെ ആയിരുന്നു നോക്കിയത് … മയി നോക്കുന്നത് കണ്ടപ്പോൾ അവൾ കണ്ണ് പ്ലേറ്റിലേക്ക് താഴ്ത്തിക്കളഞ്ഞു ….

ഭക്ഷണം കഴിഞ്ഞുടൻ നിഷിൻ റൂമിൽ പോയി ബെഡിൽ കിടന്നു .. അവന് നല്ല ക്ഷീണമുണ്ടായിരുന്നു … ചെറിയൊരു കോൾഡും തുടങ്ങി … നിലത്ത് തണുപ്പിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിനാണ് ഒന്ന് മയങ്ങിയത് …

പിന്നെ മയി എഴുന്നേറ്റ് പോയി എന്നറിഞ്ഞപ്പോൾ എഴുന്നേറ്റ് ബെഡിൽ കിടന്നെങ്കിലും ഉറക്കം ശരിയായില്ല … തണുപ്പ് അടിച്ചതിന്റെ കോൾഡും അവനെ പിടികൂടിയപ്പോൾ ആകെക്കൂടി നനഞ്ഞ കോഴിയെ പോലെയായി നിഷിൻ …

* * * * * * * * * * * * *

” ഹലോ ……….”

പിന്നിൽ ഒരു വിളി കേട്ടു , നിവ തിരിഞ്ഞു നോക്കി …

വാതിലിൽ ചാരി , അവൾ ബാഗടുക്കി വയ്ക്കുന്നത് നോക്കി നിൽക്കുകയാണ് മയി ..

നിവയ്ക്ക്, മയി തന്റെ മുറിയിൽ വന്നത് തീരെ ഇഷ്ടമായില്ല … അവൾ തിരിഞ്ഞ് തന്റെ ജോലി തുടർന്നു …

” ഏത് റിസോർട്ടിലാ നോട്ട് എഴുത്ത് ….?” മയി ചോദിച്ചു …

നിവ വെട്ടിത്തിരിഞ്ഞു … അവളുടെ മുഖത്ത് കോപം ഇരച്ച് കയറി .. അവൾ മയിയെ തുറിച്ച് നോക്കി …

മയി വേഗം റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു ….

” എയ് …. എന്തിനാ ഡോർ ലോക്ക് ചെയ്തേ … തുറക്ക് …..” നിവ ഉടൻ ഡോറിനടുത്തേക്ക് പാഞ്ഞു …

മയി അവളെ കൈ നീട്ടി തടഞ്ഞു നിർത്തി …

” നിക്ക് .. നിക്ക് …. ഞാൻ പറഞ്ഞിട്ട് തുറന്നാൽ മതി …..”

” നിങ്ങളാരാ എന്റെ കാര്യങ്ങളിൽ ഇടപെടാൻ … മര്യാതക്ക് ഇറങ്ങി പോ എന്റെ റൂമിൽ നിന്ന് ……” നിവ മയിയെ നോക്കി അലറി...തുടരും

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story