ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13

എഴുത്തുകാരി: അമൃത അജയൻ


മയി ചെറുപുഞ്ചിരിയോടെ നിവയെ തന്നെ നോക്കി നിന്നു …

നിവയും അവളെ തുറിച്ച് നോക്കി … അവളുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു …

” എത്ര കാലം നീയി വീട്ടുകാരെ പറ്റിക്കും ….?” മയി ചോദിച്ചു …

” ഞാനാരെയും പറ്റിക്കുന്നില്ല … എന്റെ ലവറാ അത് … സമയാകുമ്പോ എന്റെ അച്ഛനോടും ഏട്ടന്മാരോടും പറയാൻ എനിക്കറിയാം .. പറ്റിക്കുന്നത് നിങ്ങളാ … എന്റെ പാവം ഏട്ടനെ ….”

” നിന്റെ ഏട്ടനെ ഞാൻ പറ്റിച്ചെന്നോ …? ” മയിയുടെ മുഖം ചുവന്നു ..

” കൂടുതൽ പതിവൃത ചമയല്ലേ … ഞാൻ അന്ന് കണ്ടതാ … നിങ്ങളവിടെ പ്രാർത്ഥിക്കാൻ വന്നതൊന്നുമല്ലല്ലോ .. അതും രാത്രി വേറൊരുത്തന്റെ റൂമിൽ … ” അവൾ പോരാളിയെപ്പോലെ നിന്നു ..

മയിയെ എങ്ങനെയും ഒതുക്കണം എന്നായിരുന്നു അവളുടെ ചിന്ത ….

” ഡീ ….” മയി അവളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി ….

” എന്റെ സ്ഥാനത്ത് വേറാരെങ്കിലുമായിരുന്നെങ്കിൽ നിന്റെ കവിളത്ത് ഇപ്പോ പാട് വീണേനേ… ഞാനത് ചെയ്യാത്തത് , തല്ലുന്നത് കേമത്തമല്ല മറിച്ച് കുറ്റകൃത്യം ആയതു കൊണ്ടാ .. എന്റെ ശരികളിൽ തല്ലിപ്പഠിപ്പിക്കൽ ഇല്ലാത്തത് കൊണ്ട് .. ”

നിവയുടെ കണ്ണുകൾ ആളിക്കത്തി …

” നിങ്ങളൊന്ന് തല്ലി നോക്കെന്നെ .. വാ …. തല്ല് ….” നിവ അവളുടെ മുന്നിൽ നിന്ന് വിറച്ചു …

” നിർത്തടി നിന്റെ ഷോ ഓഫ് … നീ എന്താ കരുതിയേ … എല്ലാവരും നിന്നെപ്പോലെയാണെന്നോ … ഒരാണും പെണ്ണും ഒരു റൂമിൽ ഇരുന്നാൽ അതിന് നീ കാണുന്ന അർത്ഥമേ ഉള്ളെന്നോ … എന്തായാലും ഞാനെന്തിന് അവിടെ വന്നു എന്ന് നിന്നോട് പറയാൻ തത്ക്കാലം എനിക്ക് സൗകര്യമില്ല .. നിന്റെ തോന്നൽ അങ്ങനെ തന്നെ ഇരിക്കട്ടെ .. നീ ചെല്ല് , നിന്റെ അച്ഛനേം അമ്മയേം ഏട്ടൻമാരെയും ഒക്കെ വിളിച്ച് പറയ് ,എന്നെ അവിടെ കണ്ട കാര്യം .. സത്യാവസ്ഥയറിയാൻ യോഗ്യതയുള്ള ആരെങ്കിലും ഈ വീട്ടിലുണ്ടെങ്കിൽ അവരോട് മാത്രം ഞാൻ പറഞ്ഞോളാം .. ചെല്ലടി .. എടീ ചെല്ലാൻ ….” മയി നിവയെ വാതിലിനു നേർക്ക് ഉന്തി ..

നിവ അവിടെ തന്നെ തറഞ്ഞു നിന്നു ..

” എന്താടി പോകുന്നില്ലേ നീ പറയാൻ .. എന്നാ ഞാൻ തന്നെ പറയാം … വാ എന്റെ കൂടെ ……” മയി നിവയുടെ കൈ പിടിച്ച് വലിച്ചു ….

” എന്നെ വിട് …….” നിവ കുതറി….

” പറ്റില്ല …. ഈ സംശംയം അങ്ങ് തീരട്ടെ … വാ ഇങ്ങോട്ട് …” മയി അവളുടെ പിടി വിട്ടില്ല ….

” വേണ്ട … പ്ലീസ് ….എന്നെ വിടാൻ …….” നിവ പിന്നിലേക്ക് ബലം പ്രയോഗിച്ചു …

മയി ഒന്ന് നിന്നു … നിവയുടെ കൈയിലുള്ള പിടി അയച്ചു … പിന്നെ അവളുടെ അടുത്ത് വന്ന് നിന്നു …

” എനിക്കറിയാം നീ വരില്ലെന്ന് … വന്നാൽ ഞാനല്ല … നീയാ പെടാൻ പോകുന്നതെന്ന് നിനക്ക് നല്ല ബോധ്യമുണ്ട് …..” മയി അവളെ ചുഴിഞ്ഞ് നോക്കി …

നിവ മുഖം കുനിച്ചു കളഞ്ഞു ….

” നോക്ക് … നിന്റെ ശത്രുവാകാനല്ല ഞാൻ വന്നത് … എവിടെ എങ്ങനെ , ആർക്കൊപ്പം ജീവിക്കണം എന്നൊക്കെ നിന്റെ ചോയ്സ് ആണ് … അതിലൊരു ശരികേടുമില്ല … പക്ഷെ ആ രാത്രി നിന്റെ കരച്ചിൽ കേട്ട് ഞാനിറങ്ങി വന്നത് നിനക്കോർമയുണ്ടോ … ഓർത്തെടുക്കാൻ ബുദ്ധിമുട്ടായിരിക്കും .. കാരണം നീ നോർമൽ അല്ലായിരുന്നു .. നിന്റെ ആ പോക്ക് ശരിയല്ല … ആ പോക്ക് നിന്റെ ലൈഫ് സെക്യൂർ ആക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് … ”

” എന്നെയോർത്ത് നിങ്ങൾ സങ്കടപ്പെടണ്ട… എന്റെ ജീവിതം തകർന്നു പോയാൽ ഞാൻ സഹിച്ചു ……” നിവ വീറോടെ പറഞ്ഞു ..

” നിന്റെ വീട്ടുകാരോ ….?”

നിവ മിണ്ടിയില്ല ..

” തത്ക്കാലം ഞാനും ഈ വീട്ടിലെ അംഗമാണ് … അവരുടെ വിഷമം എന്നെയും ബാധിക്കും .. ”

” നിങ്ങളെന്നെയോർത്തു വിഷമിക്കണ്ട .. എന്റെ വീട്ടുകാരെയും .. ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ ഇവിടെയുള്ളവരെ ….”

” എന്നിട്ടെന്തെ , ബാംഗ്ലൂർ വിശേഷങ്ങൾ അവരോട് പങ്കു വയ്ക്കാൻ ഭയം …..”

നിവയ്ക്ക് ഉത്തരം മുട്ടി …..

” സമ്മതിച്ചു … നിന്നെയോർത്തു ഞാൻ വിഷമിക്കില്ല … പക്ഷെ ഒരു കാര്യം , ഇനിയങ്ങോട്ടു ഞാൻ പറയുന്നത് നീ അനുസരിച്ചില്ലെങ്കിൽ ഇവിടെയുള്ളവർ എല്ലാം അറിയും ….”

” എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ പോവാണോ …..?” നിവയുടെ കണ്ണ് ചുവന്നു …

” അങ്ങനെയെങ്കിൽ അങ്ങനെ … ചോദിച്ചതിന് ഉത്തരം പറ ……” മയിക്ക് വിടാൻ ഭാവമില്ലായിരുന്നു …

” സമ്മതമല്ല … നീ ചെന്ന് പറഞ്ഞു നോക്ക് … അപ്പോ കാണാം ….”

ഒരു റിബലിനെപ്പോലെ നിൽക്കുന്ന നിവയെ മയി വീക്ഷിക്കുകയായിരുന്നു …

” വെറുതെ പറച്ചിലല്ല …… ദാ ഇത് കൂടി കാണിക്കും ….” മയി കൈയ്യിലിരുന്ന ഫോണിൽ എന്തോ സെർച്ച് ചെയ്തിട്ട് അവളുടെ നേർക്ക് പിടിച്ചു കൊടുത്തു …

സ്ക്രീനിലേക്ക് നോക്കിയ നിവ വിളറി വെളുത്തു …

പോണ്ടിനടുത്ത് ബെഞ്ചമിനൊപ്പം ലിപ്പ് ലോക്ക് ചെയ്യുന്ന അവളുടെ വീഡിയോ …

” നിന്റെ വീഡിയോ നീയറിയാതെ പിടിച്ചതാണെന്ന് തെറ്റിദ്ധരിക്കരുത് … ഞങ്ങളുടെ പ്രോഗ്രാമിന് വേണ്ടി , അവിടുത്തെ നോർമൽ ജനസഞ്ചാരം , പിന്നെ ദാ നീ നിൽക്കുന്നതിന്റെ പിന്നിലുള്ള ഈ സ്റ്റാച്യൂ ഒക്കെ പല ആങ്കിളിൽ എടുത്തു വരികയായിരുന്നു … അതിനിടയിൽ അറിയാതെ പെട്ടതാ നീയും … എഡിറ്റിംഗിൽ ഞങ്ങളിതൊക്കെ കളഞ്ഞിട്ടു തന്നെയാ ടെലികാസ്റ്റ് ചെയ്തത് … പക്ഷെ നീയെന്റെ നാത്തൂനാകാൻ പോകുന്ന കുട്ടിയാന്നറിഞ്ഞപ്പോ , ഞാനിതിന്റെ നെഗറ്റീവ് ഉൾപ്പെടെ ക്യാമറാ മാന്റെ അടുത്തു നിന്ന് വാങ്ങി .. സാധാരണ ആരും തരില്ല … അവരുടെ എത്തിക്സിനും എതിരാ … നീയെന്റെ ബന്ധുവാകാൻ പോകുന്നതു കൊണ്ടും , അവനും വളർന്നു വരുന്ന ഒരു മകളുള്ളതു കൊണ്ടും ഇതെനിക്ക് തന്നു .. ” അരുണിനെ ഓർത്തപ്പോൾ മയിക്ക് വിഷമം തോന്നി …

” എന്ന് വച്ച് ഞാനിത് നശിപ്പിച്ചു കളഞ്ഞിട്ടൊന്നുമില്ല .. കൈയിൽ തന്നെയുണ്ട് … ഇത് കാണിച്ചു തന്നെയാവും ഞാൻ പറയാൻ പോകുന്നത് നിന്റെ വീട്ടുകാരോട് നിന്റെ വിശേഷങ്ങൾ …”

ഇത്തവണ നിവയുടെ പ്രതിരോധം അയഞ്ഞു…. ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് അവൾക്കുറപ്പായി …

” എനിക്ക് പറ്റുന്നതാണെങ്കിൽ അനുസരിക്കാം …..” ഗതികേട് കൊണ്ട് സമ്മതിച്ചതാണെന്ന് ആ പറച്ചിലിൽ വ്യക്തമായിരുന്നു …

” ആനയെ എടുത്ത് പൊക്കാനോ മല മറിക്കാനോ ഒന്നുമല്ല ഞാൻ പറയാൻ പോകുന്നത് … നിനക്ക് ചെയ്യാൻ കഴിയുന്ന സിംപിളായ കാര്യങ്ങളെ ഞാൻ പറയൂ … അത് ചെയ്താൽ മതി …..”

നിവ മിണ്ടാതെ നിന്നു ….

” ആദ്യത്തെ ആവശ്യം ഇതാണ് … നീ ഇന്ന് ബാംഗ്ലൂർക്ക് പോകുന്നില്ല .. സൺഡേ വൈകിട്ട് പോയാൽ മതി ……”

നിവയ്ക്ക് വിറച്ചു വന്നു …

” ഇതൊക്കെ എന്റെ പേർസണൽ കാര്യങ്ങളാ .. ഇതിലൊന്നും നിങ്ങൾ ഇടപെടണ്ട .. എനിക്ക് പോയേ പറ്റൂ … നോട്സ് എഴുതാനുണ്ട് … ” അവൾ പ്രതിരോധിച്ചു …

” ശരി നീ പൊയ്ക്കോ … ചെയ്യേണ്ടത് എന്താണെന്ന് എനിക്കറിയാം ….” അവൾ ഡോറിനടുത്തേക്ക് നടന്നു …

” നിക്ക് …. ” നിവയുടെ ശബ്ദം മയി കേട്ടു …

അവൾ ഊറി ചിരിച്ചു … പിന്നെ തിരിഞ്ഞു നിന്നു ….

” ഇന്നത്തേക്ക് മാത്രം … പക്ഷെ ഇനി ഞാൻ സമ്മതിക്കില്ല ഇതൊന്നും ….”

” അത് നമുക്ക് അപ്പോൾ നോക്കാം … ഇപ്പോ നീ താഴേക്ക് വാ … ചൂടോടെ ഈ സന്തോഷ വാർത്ത നമുക്ക് എല്ലാവരോടും പറയാം … എന്നിട്ട് നമുക്ക് ഒന്ന് കറങ്ങാൻ പോകാം … ”

” കറങ്ങാനോ …. എവിടെ ….” അവൾക്ക് ദേഷ്യം വന്നു …

” എനിക്ക് ചെറിയൊരു ഷോപ്പിങ്ങ് ഉണ്ട് .. പിന്നെ എന്റെ ഫ്രണ്ടിനെ നിന്റെ ഏട്ടന്റെ ഹോസ്പിറ്റലിൽ പോയി കാണണം ….”

” ഞാനെങ്ങോട്ടുമില്ല .. നിങ്ങൾ ഏട്ടനെ കൂട്ടി പോയാൽ മതി … ”

” ഏട്ടൻ തന്നെയാ കൊണ്ട് പോകുന്നേ ..കൂടെ നീയും വരുന്നു …. അത്രേയുള്ളു…… ”

” ഇതെന്തൊരു കഷ്ടാ …..” അവൾക്ക് സഹികെട്ടു ….

” എന്നാ വേണ്ട … ഞാനെല്ലാം എല്ലാരോടും പറയാം … പ്രശ്നം തീരുമല്ലോ ….” മയി നിസാരമായി തോൾ വെട്ടിച്ചു ..

” ഞാൻ വരാം …… ” അവൾ പല്ല് കടിച്ച് പിടിച്ചു പറഞ്ഞു …..

” ഗുഡ് … എന്നാ വാ …..”

ഡോർ തുറന്ന് മയിയും പിന്നാലെ നിവയും ഇറങ്ങി …

മയി പെട്ടന്ന് നിവയെ ചേർത്തു പിടിച്ചു …

ലിവിംഗ് റൂമിൽ എന്തോ ജോലിയിലായിരുന്ന വീണ കണ്ടത് മയിക്കൊപ്പം വരുന്ന നിവയെ ആയിരുന്നു …

വീണയ്ക്ക് അതിശയം തോന്നി .. മയിയോട് പിണങ്ങി നടന്ന നിവയാണ് … ഇപ്പോ തൊട്ടുരുമ്മി ഇറങ്ങി വരുന്നത് …

” അമ്മേ …വാവാച്ചി ഇന്ന് ബാംഗ്ലൂരിൽ പോകുന്നില്ല .. സൺഡേയേ പോകുന്നുള്ളു … അല്ലെ. ”

അങ്ങോട്ടു വന്ന ഹരിതയും അത് കേട്ടു …

നിവ മെല്ലെ തലയാട്ടി ..

നിവയുടെ മാറ്റം അവൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല ….

” ഞാൻ പറഞ്ഞില്ലേടി വീണേ ,ഇതൊക്കെ ഇവളുടെ നമ്പറായിരുന്നു … ഇപ്പോ അവരൊന്നായി … നമ്മൾ ഔട്ടും ….” പിന്നിൽ നിന്ന് രാജശേഖർ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ശരിയാണെന്ന അർത്ഥത്തിൽ നിവയെ നോക്കി …

ഹരിതക്ക് നിവയുടെ നിൽപ്പിൽ ചെറിയ സംശയം തോന്നി .. എങ്കിലും അവളൊന്നും പറഞ്ഞില്ല ….

” വാവാച്ചി പോയി റെഡിയായി വാ …….”

” നിങ്ങളെവിടെ പോകുന്നു … ?” വീണ ചോദിച്ചു …

” എനിക്ക് ഷോപ്പിംഗ് ഉണ്ടമ്മേ … ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാനുണ്ട് … പിന്നെ നവീണേട്ടന്റെ ഹോസ്പിറ്റലിൽ ഉള്ള എന്റെ ഫ്രണ്ടിനേയും കാണണം …..”

” എന്നാ വൈകണ്ട മോളെ .. നിങ്ങളിറങ്ങാൻ നോക്ക് .. ” രാജശേഖർ പറഞ്ഞു …

” ഹരിതേടത്തി നവീണേട്ടനെ ഒന്ന് വിളിച്ച് പറഞ്ഞേക്കണെ ഞങ്ങൾ ചെല്ലുന്നുണ്ടെന്ന് …”

” ആ ഞാൻ പറയാം … എന്നാലും അവിടെ എത്തുമ്പോ നിങ്ങൾ ഒന്ന് വിളിച്ചേക്ക് …. പിന്നെ അവിടെ അടുത്താ ചെറ്യമ്മേടെ വീട് .. അമ്മേടെ അനുജത്തി .. അവിടെയൊന്ന് കേറിയേക്ക് … അതിനടുത്ത ഫ്ലാറ്റിലാ എന്റെ ബ്രദറും താമസിക്കുന്നേ … അവിടെക്കൂടി കയറിയേക്ക് … നിങ്ങൾക്ക് രണ്ടാൾക്കും ലീവ് കുറവല്ലേ .. പോകുന്നിടത്തൊക്കെയുള്ള ബന്ധുവീടുകൾ കൂടി കവർ ചെയ്തു ..ഇല്ലെ പിന്നെ പരാതിയാകും എങ്ങോട്ടും ചെന്നില്ലാന്ന് ….” ഹരിത പറഞ്ഞു ..

” അത് ശരിയാ … നിങ്ങളവിടെയൊക്കെ കയറിയിട്ട് വന്നാൽ മതി … ” വീണയും അനുകൂലിച്ചു …

” വാവ പോയി റെഡിയായി വാ … അപ്പോഴേക്കും ഞങ്ങളിറങ്ങാം ……. അപ്പൂച്ച് വരുന്നുണ്ടോ ….” ടോയി സൈക്കിൾ ഉരുട്ടുന്ന അപ്സരയോട് മയി ചോദിച്ചു ..

അവൾ തന്റെ പളുങ്കു ഗോട്ടികൾ പോലുള്ള കണ്ണുകൾ വിടർത്തി മയിയെ നോക്കി ചിരിച്ചു ..

” അയ്യോ വേണ്ട… ഹോസ്പിറ്റലിൽ വച്ച് ഏട്ടനെ കണ്ടാൽ പിന്നെ തിരിച്ച് കൊണ്ടുവരാൻ പറ്റില്ല …..” ഹരിത മുന്നറിയിപ്പ് കൊടുത്തു …

മയി അവളെ നോക്കി കണ്ണടച്ചു കാട്ടി …

മയി ചെന്ന് നോക്കുമ്പോൾ നിഷിൻ നല്ല ഉറക്കമായിരുന്നു …

അവൾ അവനെ തട്ടി വിളിച്ചു ..

” ഒന്നെഴുന്നേറ്റെ … ”

” എന്താ……..” ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അവൻ ചൂടായി …

” ഒന്ന് പുറത്തു പോണം … ”

” ആ പൊയ്ക്കോ ….” പറഞ്ഞിട്ട് അവൻ കിടന്നു …

” അയ്യട … നിങ്ങളുടെ അനുവാദം ചോദിക്കാനല്ല വന്നത് … കൊണ്ട് പോകാൻ പറയാനാ … പറ്റില്ലെങ്കിൽ പറ ..ഞാൻ അച്ഛനോട് പറഞ്ഞോളാം ….”

നിഷിൻ അവളെ തറപ്പിച്ച് നോക്കി .. പിന്നെ എഴുന്നേറ്റു ….

* * * * * * *

കാറിൽ നിഷിനൊപ്പം ആണ് മയി ഇരുന്നത് .. പിന്നിൽ നിവയും …

നിവ ഇത്ര പെട്ടന്ന് എങ്ങനെ മാറിയെന്ന് നിഷിന് മനസിലായില്ല …

എന്നാലും അവൾ സൈലന്റായി ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു … സാധാരണ വാ തോരാതെ ചിലയ്ക്കുന്നതാണ് ….

ഇടയ്ക്കിടക്ക് നിഷിൻ ടിഷ്യൂ പേപ്പർ എടുത്ത് മുഖം തുടയ്ക്കുന്നതും , മൂക്ക് പിടിക്കുന്നതും മയി ശ്രദ്ധിച്ചു ..

അവരാദ്യം ട്രിവാൻട്രം മാളിലേക്കാണ് പോയത് … അവിടുന്ന് മയിക്ക് ആവശ്യമുള്ളതൊക്കെ എടുത്തു …

നിവയ്ക്ക് ഡ്രസ് വാങ്ങിക്കൊടുത്തു … അപ്സരക്കും വാങ്ങി മയിയുടെ വക ഫ്രോക്ക് …

പിന്നെ അവർ കഫേയിൽ പോയി ഫുഡ് കഴിച്ചു … ശേഷം ഹോസ്പിറ്റലിൽ പോയി അരുണിനെയും , ഹരിത പറഞ്ഞത് പോലെ ബന്ധുക്കളുടെ വീട്ടിലും കയറി …

* * * * * * * * * *

രാത്രി …!

” നിങ്ങൾ ബെഡിൽ കിടന്നോ …..”

നിഷിൻ ബെഡ്ഷീറ്റും പില്ലോയും എടുക്കുന്ന കണ്ടപ്പോൾ മയി പറഞ്ഞു …

” വേണ്ട .. താൻ നിലത്ത് കിടക്കണ്ട .. നല്ല തണുപ്പാ .. കോൾഡ് പിടിക്കും ….” അവൻ കരുതലോടെ പറഞ്ഞു …

” എന്റെ പട്ടി കിടക്കും നിലത്ത് .. ഞാൻ വേറെ സ്ഥലം കണ്ടിട്ടുണ്ട് … ”

” എവിടെ … ?”

” അതൊക്കെയുണ്ട് … പേടിക്കണ്ട … തത്ക്കാലം ആരും അറിയില്ല …. ”

പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി ഡോർ അടച്ചു …

നിഷിൻ ഒന്നും മിണ്ടാനാകാതെ അവൾ പോയത് നോക്കിയിരുന്നു ….

മയി ചെന്ന് നിവയുടെ റൂമിന്റെ ഡോർ ഹാന്റിൽ പിടിച്ചു … ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു …

” ഇത്തവണത്തേക്ക് ക്ഷമിക്ക് … പ്ലീസ് .. ഞാൻ കാലു പിടിക്കാം ….” നിവ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് അകത്തേക്ക് കയറിയ മയി കേട്ടു …

ഡോർ തുറക്കുന്ന ശബ്ദം കേട്ട് നിവ തിരിഞ്ഞു നോക്കി .. മയിയെ കണ്ട് അവൾ അമ്പരന്നു ….

പെട്ടന്ന് അവൾ ഫോൺ ഒതുക്കി പിടിച്ചു ..

അവളുടെ കണ്ണിലെ നനവ് മയി ശ്രദ്ധിച്ചു …

” എന്താ … ” നിവ ചോദിച്ചു ..

” ഇനി മുതൽ ഞാനിവിടെയാ കിടക്കുന്നത് .. “...തുടരും

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13

Share this story