റിയാദ്: 33,459 വ്യാ ഉല്‍പന്നങ്ങള്‍ പിടികൂടിയതായും ഏഷ്യക്കാരന്‍ നടത്തിയ വെയര്‍ഹൗസ് അടച്ചുപൂട്ടിയതായും അധികൃതര്‍ അറിയിച്ചു. തലസ്ഥാന നഗരത്തിന് സമീപത്തെ അല്‍ ഫൈസലിയ മേഖലയിലാണ് വ്യാജ ഉല്‍പന്നങ്ങളുടെ വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഭൗതിക സ്വത്തവകാശത്തിനും സുരക്ഷക്കുമായുള്ള വിഭാഗവും സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും വ്യക്തമാക്കി.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
28,000 ബാഗുകള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് പിടികൂടിയത്. മികച്ച കമ്പനികളുടെ ട്രേഡ് മാര്‍ക്കോടെയാണ് ഉല്‍പന്നങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്നത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മാട്രസുകളും ബ്ലാങ്കറ്റുകളുമെല്ലാം ഒറിജിനലാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. അവ നിര്‍മിച്ച രാജ്യങ്ങളുടെ സ്റ്റിക്കര്‍ അടര്‍ത്തി മാറ്റിയ ശേഷം ചൈന, പെയിന്‍, തെക്കന്‍ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള സ്റ്റിക്കര്‍ പതിപ്പിച്ചായിരുന്നു വില്‍പന.