കർണാടക ട്രാൻസ്‌പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലേക്ക് പോകുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെയാണ് അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യുവതി പരാതിപ്പെട്ടത്. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വെച്ച് യുവാവ് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പെൺകുട്ടിയുടെ പരാതി
ഇന്നലെ വൈകിട്ടാണ് ബസ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. 19കാരിയും യുവാവും ഇരുന്നത് ഒരു സീറ്റിലായിരുന്നു. ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ സ്പർശിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ബഹളം വെച്ചു. പിന്നാലെയാണ് കോഴിക്കോട് എത്തിയപ്പോൾ പോലീസിൽ പരാതി നൽകിയത്