പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ്. കൂടുതൽ ചർച്ചകൾ ആവശ്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായം. കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാകും. യുഡിഎഫിൽ ഏതെങ്കിലും ഘടകകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അൻവർ ഇന്ന് തിരുവനന്തപുരത്ത് എത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് യുഡിഎഫ് യോഗത്തിന് മുമ്പായി നൽകും. യുഡിഎഫുമായി സഹകരിക്കുന്നതിൽ നിലമ്പൂർ സീറ്റ് തടസമായി നിൽക്കില്ലെന്നാണ് അൻവറിന്റെ നിലപാട്
അതേസമയം അൻവറിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രംഗത്തുവന്നിരുന്നു. ഓഫീസ് പൊളിക്കൽ അല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. ഒമ്പത് കൊല്ലം എംഎൽഎ ആയിരുന്ന അൻവർ കർഷകർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് തുറന്നടിച്ചു