60 കോടി റിയാലിന്റെ മദീന ഗേറ്റ് പദ്ധതിക്ക് തുടക്കമായി

മദീന: 60 കോടി റിയാല്‍ വകയിരുത്തിയുള്ള മദീന ഗേറ്റ് പദ്ധതിക്ക് തുടക്കമായതായി സഊദി അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. മദീന അമീര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തു. സംയോജിത നഗരാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 60 കോടി റിയാല്‍(160 മില്യണ്‍ ഡോളര്‍) നിക്ഷേപമിറക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് മദീന ഗേറ്റ് പദ്ധതിയില്‍ അടങ്ങിയിരിക്കുന്നത്. മൊത്തം 325 ഹോട്ടല്‍ മുറികളും 80 റീട്ടെയില്‍ സ്റ്റോറുകളും അടങ്ങിയ ഹോട്ടല്‍ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ആണ് അതിലൊന്ന്. ഇതിനു പുറമെ 44 റെസ്റ്റോറന്റുകളും വിനോദ സൗകര്യങ്ങളും, മണിക്കൂറില്‍ 780 യാത്രക്കാര്‍ വരെ ഉള്‍ക്കൊള്ളുന്ന ഒരു ആധുനിക ബസ് സ്റ്റേഷനും വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന മദീന ഗേറ്റ് പദ്ധതിയെക്കുറിച്ചുള്ള വീഡിയോ ഉദ്ഘാടനവും ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു.

Exit mobile version