താമരശ്ശേരിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ പോക്കറ്റിൽ എംഡിഎംഎ

താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരുക്കേറ്റത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാക്കളിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

വാഹനത്തിൽ ഇനിയും എംഡിഎംഎ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം ഉയർത്തി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. യുവാക്കളെ പോലീസ് ചോദ്യം ച്യെയും.

Exit mobile version