ഉമ തോമസിന്റെ അപകടം: ഇവന്റ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു

ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകർ കസ്റ്റഡിയിൽ. ഓസ്‌കാർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷൻ എംഡി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പരിപാടിയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. എംഎൽഎ അപകടത്തിൽപ്പെടാൻ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ജിസിഡിഎ നേരത്തെ കണ്ടെത്തിയിരുന്നു. സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നും ജിസിഡിഎ അറിയിച്ചു

സംഭവത്തിൽ സംഘാടകരായ മൃദംഗ വിഷനും സ്റ്റേജ് നിർമിച്ച കരാർ ജീവനക്കാർക്കുെതിരെയാണ് പോലീസ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക എന്ന പ്രാഥമിക സുരക്ഷാ നടപടി പോലും സംഘാടകർ സ്വീകരിച്ചില്ലെന്ന് ഫയർ ഫോഴ്‌സിന്റെ റിപ്പോർട്ടിലും പറയുന്നു.

Exit mobile version