യുവാവ് ഹൃദയാഘാതത്താല്‍ ഒമാനില്‍ മരിച്ചു

മസ്‌കത്ത്: തൃശൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്താല്‍ മസ്‌കത്തില്‍ മരിച്ചു. വാദി കബീറിലെ സ്വര്‍ണ പണിക്കാരനായ പാറളം വെങ്ങിണിശേരിയിലെ ചൂരേക്കാട്ട് ഷിജിത്ത്(44) ആണ് മരിച്ചത്. ജോലിക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മസ്‌കത്ത് ഖൗല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചൂരേക്കാട്ട് ശ്രീധരന്‍ ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത.

Exit mobile version