[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പോരായ്മകളും കുറവുകളും യോഗത്തിൽ ചർച്ച ചെയ്തു.
ലോക്സഭയിലേക്ക് മത്സരിച്ച 52 സീറ്റിൽ നാലെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. തമിഴ്നാട്ടിൽ രണ്ട്, കേരളത്തിലും രാജസ്ഥാനിലും ഒന്നു വീതം സീറ്റുകളിലാണ് ജയം.
പോരായ്മകൾ പരിഹരിക്കാനുള്ള നീക്കം സംസ്ഥാന കമ്മിറ്റികൾ മുന്നോട്ടു കൊണ്ടുപോകണമെന്നും നിർദേശമുയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് നേട്ടമുണ്ടാക്കാനായെന്നും യോഗം വിലയിരുത്തി.
[ad_2]