Wednesday, 11 November 2026 About Us · Contact Us

കേരളം മുഴുവൻ കറങ്ങാം: ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ, ദൂരപരിധി എടുത്തുകളഞ്ഞു

സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവുമായി സംസ്ഥാന സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം. ഓട്ടോറിക്ഷ ഇൻ ദ സ്‌റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പ് വരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് നിർണായക തീരുമാനമെടുത്തത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രക്കാരിയോട് ലൈംഗിക അതിക്രമം; പനങ്ങാട് ഓട്ടോ ഡ്രൈവർ പിടിയിൽ

യാത്രക്കാരിയോട് ലൈംഗിക അതിക്രമം; പനങ്ങാട് ഓട്ടോ ഡ്രൈവർ പിടിയിൽ

06 Jul 2026
ഒമാൻ പ്രവാസികൾക്ക് ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

ഒമാൻ പ്രവാസികൾക്ക് ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

07 Feb 2025

ഓട്ടോ റിക്ഷകളുടെ ഓൾ കേരള പെർമിറ്റ് വിവാദമാകുന്നു

18 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്